ഇറാനെതിരായ യുദ്ധത്തിന്റെ പ്രത്യാഘാതം; ഗൾഫ് വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

മസ്കത്ത്: ഇറാനെതിരായ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ, റഷ്യ, ജോർഡൻ എന്നിവയുടെ വിദേശ കാര്യമന്ത്രിമാർ യോഗം ചേർന്നു. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന ആലോചനാ യോഗത്തിൽ ഒമാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പങ്കെടുത്തു.

ഇറാനെതിരെ ഇസ്രായേലും അമേരിക്കയും തുടരുന്ന യുദ്ധത്തിന്റെ പ്രദേശികവും ആഗോളവുമായ സാഹചര്യങ്ങൾ സംബന്ധിച്ച് മന്ത്രിമാർ ചർച്ച ചെയ്തു. വിവിധ പ്രദേശങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്നാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

കൂടാതെ, യുദ്ധത്തെ തുടർന്ന് മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാകുന്നതും ഊർജവിതരണ തടസ്സങ്ങളും ഹുർമൂസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര സമുദ്ര ഗതാഗതം തടസ്സപ്പെടുന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന പ്രതികൂല ഫലങ്ങളും മന്ത്രിമാർ വിലയിരുത്തി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ, എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും ശക്തമായി അപലപിക്കുന്നതായി മന്ത്രിമാർ അറിയിച്ചു.

Tags:    
News Summary - Impact of the war against Iran: Gulf foreign ministers hold meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.