കോവിഡ്​: വിഭ്രാന്തി അരുത്, ചികിത്സ തേടുക

മസ്കത്ത്: കൊറോണയുടെ രോഗലക്ഷണങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നും കണ്ടെത്തിയാൽ ഉടൻ ക്ലിനിക്കുകളിൽ റിപ ്പോർട്ട് ചെയ്യണമെന്നും വിഭ്രാന്തി ഒഴിവാക്കണമെന്നും കിംവദന്തികൾ പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറി യിപ്പ് നൽകി. വൈറൽ പനിയുടെ വല്ല ലക്ഷണവും കാണുന്നവർ ഉടൻ ആരോഗ്യ അധികൃതരെ വിവരം അറിയിക്കണം. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ യാത്ര ചെയ്തവരും റിപ്പോർട്ട് ചെയ്യണമെന്നും റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി രോഗ വിഭാഗം തലവൻ ഡോ. ഫയാൽ അലി ഖാമിസ് പറഞ്ഞു. രോഗത്തി​െൻറ പ്രാഥമിക ലക്ഷണം പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ്​. രോഗം വർധിക്കുേമ്പാൾ ന്യുമോണിയയുടെ ലക്ഷണങ്ങളുമുണ്ടാവും. ശ്വസനേന്ദ്രിയങ്ങൾ വഴിയാണ് രോഗം പകരുന്നത്. ചുമക്കു​േമ്പാഴും തുമ്മു​േമ്പാഴും കൈകൊണ്ടോ ടിഷ്യൂ പേപ്പർകൊണ്ടോ വസ്ത്രങ്ങൾ കൊണ്ടോ വായ മൂടണം. പുറത്ത് പോയി തിരിച്ചു വരുേമ്പാൾ ചുരുങ്ങിയത് 20 സെക്കൻറ് സമയമെങ്കിലും കൈ കഴുകണം. മറ്റുള്ളവർക്ക് ഹസ്തദാനം നൽകുേമ്പാൾ വ്യക്​തിശുചിത്വം പൂർണമായി പാലിക്കണം.

ഒമാനിൽ കൊേറാണ റിപ്പോർട്ട് ചെയ്തത് ജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. അതോടൊപ്പം നിരവധി സ്ഥാപനങ്ങൾ ജീവനക്കാർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവനക്കാർക്ക് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. മാസ്ക് ധരിക്കണമെന്നും കൈ ഇടക്കിടെ കഴുകി ശുദ്ധീകരിക്കണമെന്നുമാണ് സ്ഥാപനങ്ങൾ നൽകുന്ന മാർഗനിർദേശങ്ങൾ. ഒമാനിൽ വൈറസ് സാന്നിധ്യം പുറത്ത് വന്നതോടെ ജനങ്ങൾ പൊതു സ്ഥലങ്ങളിൽ ഇറങ്ങാൻ മടിക്കുന്നുണ്ട്. വിനോദയാത്രകളും പിക്നിക്കുകളും പലരും ഒഴിവാക്കുന്നു. ഇതോടെ പൊതു സ്ഥലങ്ങളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഷോപ്പിങ്ങുകൾക്കും മറ്റും അനാവശ്യമായി പുറത്തിറങ്ങുന്നതും പലരും ഒഴിവാക്കുന്നുണ്ട്. കടക​േമ്പാളങ്ങളിൽ തിരക്ക് കുറയാനും ഇത് കാരണമാക്കുന്നുണ്ട്. വൈറസ് പേടി കാരണം വിമാനങ്ങളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും വിനോദയാത്രകളും ഒഴിവാക്കാൻ ശ്രമിക്കുന്നതിനാലാണ്​ വിമാനങ്ങളിൽ തിരക്ക് കുറയുന്നത്​. പല രാജ്യങ്ങളിലെയും വിനോദ സഞ്ചാര സീസണാണിപ്പോൾ. ചില രാജ്യങ്ങളിൽ സീസൺ അവസാനിക്കാനും പോവുന്നു. കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും വിനോദസഞ്ചാര േമഖലയെ ബാധിച്ചിട്ടുണ്ട്്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.