ഇറാനിലേക്കുള്ള ചരക്കുസേവനവും നിർത്തിവെച്ചു

മസ്​കത്ത്​: വിമാന സർവിസുകൾക്കു​ പിന്നാലെ ഇറാനിലേക്കുള്ള ചരക്കുസേവനവും ഒമാൻ നിർത്തിവെച്ചു. ഇറാനിൽ കൊറോണബാ ധ കൂടുതലായി പടരുന്നത്​ കണക്കിലെടുത്തുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിത്​.

ഖസബ്​ തുറമുഖം വഴി ഇറാനിയൻ ബോട്ടുകൾ ഉപയോഗിച്ചുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ്​ നിർത്തലാക്കിയതെന്ന്​ തുറമുഖപ്രവർത്തനങ്ങളുടെ ചുമതലയുള്ള കമ്പനിയായ മറാഫി അറിയിച്ചു. ബുധനാഴ്​ച മുതൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ ചരക്കുനീക്ക സേവനം ഉണ്ടായിരിക്കില്ല. തിങ്കളാഴ്​ച മുതൽ വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.