മസ്കത്ത്: ഗതാഗത തിരക്കേറിയ ഭാഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ് മസ്കത്ത് നഗരസഭ വികസിപ്പിക്കു ന്നു. ഗതാഗതക്കുരുക്കുകളെ കുറിച്ച് കൃത്യമായ അപ്ഡേറ്റുകൾ ലഭിക്കുംവിധമായിരിക്കും ഇതിെൻറ സംവിധാനമെന്ന് മസ്കത്ത് നഗരസഭയിലെ ലൈറ്റിങ് വിഭാഗം ഡയറക്ടർ എനജിനീയർ സെയാദ് അൽ സദ്ജാലി പറഞ്ഞു. ഇതുവഴി തിരക്കില്ലാത്ത റൂട്ട് തിരഞ്ഞെടുത്ത് സമയത്തിന് ലക്ഷ്യസ്ഥലത്ത് എത്താൻ സാധിക്കും. ഇൻറലിജൻറ് ട്രാഫിക് മാനേജ്മെൻറ് സംവിധാനം അവതരിപ്പിക്കാനുള്ള ജോലികളും നടന്നുവരുകയാണ്. മികച്ച റോഡുകൾ നിർമിക്കുന്നതിനൊപ്പം അവയിലൂടെയുള്ള ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്താലേ ഗതാഗതക്കുരുക്കുകൾ നിയന്ത്രിക്കാനാകൂവെന്ന് അൽ സദ്ജാലി പറഞ്ഞു. ട്രാഫിക് സിഗ്നൽ സംവിധാനത്തിന് കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്.
മദീനത്തുൽ സുൽത്താൻ ഖാബൂസിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഗവർണറേറ്റിലെ എല്ലാ സിഗ്നൽ സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിരീക്ഷിക്കാൻ ഇതുവഴി സാധ്യമാകുമെന്നും അൽ സദ്ജാലി പറഞ്ഞു. റോഡുകളിൽ കൂടുതൽ വ്യക്തമായതും പ്രാധാന്യമുള്ളതുമായ സൂചന ബോർഡുകളും സ്ഥാപിക്കും. നിർമാണ ജോലികളും അപകടങ്ങളും മറ്റും നടന്നാൽ മുന്നറിയിപ്പ് ലഭിക്കാനും വഴിതിരിഞ്ഞ് പോകാനും ഇത് സഹായകരമാകും. 15 റൗണ്ടെബൗട്ടുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും അൽ സദ്ജാലി പറഞ്ഞു. മൂന്നെണ്ണത്തിൽ ജോലികൾ പൂർത്തിയായിട്ടുണ്ട്. നാലുവശത്തുനിന്നുമുള്ള വാഹനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന പനോരമിക് കാമറകൾ ഇവിടെ സ്ഥാപിക്കും. എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. 7200 എണ്ണമാണ് സ്ഥാപിച്ചത്. വൈദ്യുതി ലാഭിക്കാൻ കഴിയുന്ന എൽ.ഇ.ഡി ലൈറ്റുകൾ പൂർണമായി സ്ഥാപിക്കാൻ 90,000 എണ്ണം വേണ്ടിവരുമെന്നും അൽ സദ്ജാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.