??????????? ??????????????????? ??????????????????????? ???????????????????

നോ​ർ​ക്ക ഇ​ട​പെ​ട​ൽ: പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ മ​ല​യാ​ളി​ക്ക്​ മോ​ച​നം

മ​സ്​​ക​ത്ത്​: നോ​ർ​ക്ക റൂ​ട്ട്‌​സി​​െൻറ പ്ര​വാ​സി നി​യ​മ​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഇ​ട​പെ​ട​ലി​​െൻറ ഫ​ല​മാ​ യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്ക്​ ഒ​മാ​നി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ മോ​ച​നം. ജ​യി​ൽ​മ ോ​ചി​ത​നാ​യ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്, കൊ​ല്ലം പ​ന​വൂ​ര്‍ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ബി​ജു സു​ന്ദ​രേ​ശ​ൻ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച നാ​ട്ടി​ലെ​ത്തി. നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ല​യാ​ളി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്​ പ്ര​വാ​സി നി​യ​മ സ​ഹാ​യ പ​ദ്ധ​തി (പി.​എ​ൽ.​എ.​സി). ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി ജ​യി​ൽ മോ​ചി​ത​നാ​കു​ന്ന വ്യ​ക്​​തി​യാ​ണ്​ ബി​ജു. എ​ട്ടു​വ​ര്‍ഷ​മാ​യി ഒ​മാ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ബി​ജു​വി​​െൻറ വി​സ​യു​ടെ​യും ലേ​ബ​ര്‍ പെ​ര്‍മി​റ്റി​​െൻറ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ര​ണ്ട​ര വ​ര്‍ഷ​മാ​യി​രു​ന്നു. തൊ​ഴി​ലു​ട​മ ന​ൽ​കി​യ ലേ​ബ​ര്‍/​ക​മേ​ഴ്‌​സ്യ​ല്‍ കേ​സു​ക​ളെ തു​ട​ർ​ന്ന്​ ഇ​സ്​​കി പൊ​ലീ​സാ​ണ്​ ബി​ജു​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജ​യി​ലി​ലാ​യി നാ​ലു​മാ​സ​ത്തോ​ള​മാ​കു​േ​മ്പാ​ഴാ​ണ്​ കേ​സ്​ നോ​ർ​ക്ക​യു​ടെ പ​രി​ഗ​ണ​ന​യി​ൽ എ​ത്തു​ന്ന​ത്.

കേ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് നോ​ര്‍ക്ക റൂ​ട്ട്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​മാ​നി​ലെ ലീ​ഗ​ല്‍ ക​ൺ​സ​ൽ​ട്ട​ൻ​റ്​ അ​ഡ്വ. ഗി​രീ​ഷി​ന്​ കേ​സ്​ കൈ​മാ​റി. അ​ഡ്വ. ഗി​രീ​ഷി​​െൻറ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന്​ ബി​ജു​വി​നെ​തി​രാ​യ കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്കാ​ൻ സ്​​പോ​ൺ​സ​ർ സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന്​ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പി​ഴ, ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി ബി​ജു​വി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നും ക​ഴി​ഞ്ഞു. ബി​ജു​വി​നെ ജ​യി​ൽ​മോ​ചി​ത​നാ​ക്കു​ന്ന​തി​നും നാ​ട്ടി​ല​യ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​വും തു​ണ​യാ​യ​താ​യി അ​ഡ്വ. ഗി​രീ​ഷ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ബി​ജു​വി​നെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നോ​ര്‍ക്ക റൂ​ട്ട്‌​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ എ​ന്‍.​വി. മ​ത്താ​യി, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ഓ​ഫി​സ​ര്‍ ഡോ. ​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രും ബി​ജു​വി​​െൻറ ഭാ​ര്യ രാ​ജി​യും മ​ക്ക​ളും ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നോ​ര്‍ക്ക​ക്കും ബി​ജു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി നി​യ​മ​സ​ഹാ​യ സെ​ല്‍ പ​ദ്ധ​തി​ക്കു​ കീ​ഴി​ൽ കു​വൈ​ത്ത്, ഒ​മാ​ന്‍, ബ​ഹ്‌​റൈ​ന്‍, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ നോ​ര്‍ക്ക ലീ​ഗ​ല്‍ ക​ണ്‍സ​ൽ​ട്ട​ൻ​റു​മാ​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കു​റ്റ​ങ്ങ​ള്‍ക്കും ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്കും വി​ദേ​ശ​ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് നി​യ​മ സ​ഹാ​യം ന​ല്‍കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.