മസ്കത്ത്: രാജ്യത്തെ പുതിയ വിദേശ നിക്ഷേപ നിയമം നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ഒപ ്പം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് വി ലയിരുത്തപ്പെടുന്നു. ഇതോടൊപ്പം ബിനാമി കച്ചവടത്തെ പ്രതിരോധിക്കാനും തൊഴിൽ വിപണി യെ ക്രമപ്പെടുത്താനും സഹായകരമാകുന്ന രീതിയിലാണ് നിയമത്തിെൻറ ഘടനയെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നിയമത്തിലെ വിവിധ ശിക്ഷകൾ തട്ടിപ്പുകാരെ പടിക്ക് പുറത്തുനിർത്താനും സഹായകരമാകും.
നിക്ഷേപം പൊതുവായും വാണിജ്യ-സാമ്പത്തിക പ്രവർത്തനങ്ങൾ പ്രത്യേകിച്ചും ക്രമപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളുടെ ഭാഗമാണ് വിദേശ നിക്ഷേപ നിയമമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ബോർഡ് അംഗമായ അഹ്മദ് ബിൻ അബ്ദുൽ കരീം അൽ ഹൂത്തി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്ത നിയമം, സ്വകാര്യവത്കരണ നിയമം, നിക്ഷേപക നിയമം, പാപ്പർ നിയമം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണിത്. നിക്ഷേപകർക്ക് തീരുമാനമെടുക്കാൻ സഹായിക്കുന്ന കമേഴ്സ്യൽ ആർബിട്രേഷൻ സെൻറർ ഇതിന് പുറമെയാണ്.
രാജ്യ വികസനത്തിൽ നിക്ഷേപത്തിന് പ്രത്യേകിച്ച് വിദേശ നിക്ഷേപത്തിന് സുപ്രധാന പങ്കാണ് ഉള്ളതെന്ന് ഇൻവെസ്റ്റ്മെൻറ് സ്മാർട്ട് പോർട്ടൽ സി.ഇ.ഒ ഡോ. യൂസുഫ് ബിൻ ഹമദ് അൽ ബലൂഷി പറഞ്ഞു. രാജ്യത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ അടിയന്തര നടപടികൾ വേണ്ടതുണ്ട്.
പ്രോജക്ടിെൻറ ഭൂമി സ്വന്തം ഉടമസ്ഥതയിൽ വെക്കാനും അത് മറ്റു വിദേശ നിക്ഷേപകനുമായും സ്വദേശി നിക്ഷേപകനുമായും പങ്കുവെക്കാനും പുതിയ നിയമം അനുവദിക്കുന്നതായി സർവകലാശാലയിലെ നിയമകാര്യ വിഭാഗത്തിലെ മുൻ അസോ. പ്രഫസർ ഡോ. ആദിൽ അൽ മഖ്ദാദി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.