അമിറാത്ത് റോഡിൽ അറ്റകുറ്റപ്പണി; യാത്രക്കാർക്ക് ജാഗ്രത നിർദേശം

മ​സ്‌​ക​ത്ത്: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ അ​മി​റാ​ത്ത് റോ​ഡ് വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് ഗ​താ​ഗ​ത വി​ഭാ​ഗം ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ അ​മി​റാ​ത്ത് റോ​ഡി​ലെ മ​ധ്യ​ഭാ​ഗ​വും വേ​ഗ​ത​കു​റ​ഞ്ഞ ലൈ​നു​ക​ളും വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ഗി​ക​മാ​യി അ​ട​ച്ചു.

അ​ഖ്ദാ​ർ റൗ​ണ്ട്​​എ​ബൗ​ട്ട് മു​ത​ൽ അ​മി​റാ​ത്ത് റൗ​ണ്ട്​​എ​ബൗ​ട്ട് വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വ​രെ ത​ൽ​സ്ഥി​തി തു​ട​രു​മെ​ന്നും ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ശ്ര​ദ്ധ​യോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും മാ​ത്ര​മേ വാ​ഹ​ന​മോ​ടി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ത്താ​കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.