????????????? ??????????? ???????????????? ??????????? ????? ?????????? ?????????

ഒ​മാ​നി​ലെ ആ​ദ്യ വ്യ​വ​സാ​യ പാ​ർ​ക്ക് ഹ​ൽ​ബാ​നി​ൽ തു​റ​ക്കു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ആ​ദ്യ​ത്തെ വ്യ​വ​സാ​യ പാ​ർ​ക്ക് മ​സ്ക​ത്തി​ലെ ഹ​ൽ​ബാ​നി​ൽ ജ​നു​വ​രി 22ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. നി​ക്ഷേ​പ​ക​ർ​ക്കും സം​രം​ഭ​ക​ർ​ക്കും ഏ​റെ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​യി​രി​ക്കും വ്യ​വ​സാ​യ പാ​ർ​ക്ക്. ഷോ​റൂ​മു​ക​ൾ, ഗ്യാ​സ് സ്​​റ്റേ​ഷ​നു​ക​ൾ, ബാ​ങ്ക്, ഭ​ക്ഷ്യ​വി​ൽ​പ​ന േക​ന്ദ്ര​ങ്ങ​ൾ, താ​മ​സ​യി​ട​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വ​രും​മാ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ഉ​യ​ർ​ന്നു​വ​രും. സ​ന്താ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് എ​ന്ന​േ​പ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​വി​ടെ ദി​വ​സേ​ന 15,000ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രെ​ങ്കി​ലു​മെ​ത്തു​മെ​ന്ന് സ​ന്താ​ൻ ​െഡ​വ​ല​പ്മ​െൻറ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ കി​ന്തി പ​റ​ഞ്ഞു. ദി​വ​സ​വും ആ​യി​ര​ങ്ങ​ൾ ഇ​വി​ടെ േജാ​ലി​ക്കെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ ബി​സി​ന​സ് രീ​തി​ക​ളും ഇ​വി​ടെ​യു​ണ്ടാ​വും. ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യ ഇ​ൻ​ഡോ​ർ ഇ-​ലേ​ല ഹാ​ൾ, പ​ര​മ്പ​രാ​ഗ​ത വാ​ഹ​ന േല​ല ഹാ​ൾ എ​ന്നി​വ പാ​ർ​ക്കി​െൻറ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

വാ​ഹ​ന വ്യാ​പാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​വും. നി​ല​വി​ലെ ഷോ​റൂ​മു​ക​ൾ വ​ഴി​യും മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യും ഒാേ​ട്ടാ വി​പ​ണ​നം ന​ട​ക്കും. വാ​ഹ​ന വ​ർ​ക്ക് ഷോ​പ്, സ്ക്രാ​പ് സ​െൻറ​ർ എ​ന്നി​വ​യും പാ​ർ​ക്കി​ലെ പ്ര​ത്യേ​ക സ്ഥ​ല​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. വാ​ർ​ത്താ​വി​നി​മ​യ ക​മ്പ​നി​ക​ൾ, ട്രാ​വ​ൽ-​ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്ക് മ​സ്ക​ത്ത് അ​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും. മി​ത​മാ​യ നി​ര​ക്കി​ലാ​യി​രി​ക്കും സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക ഇൗ​ടാ​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ, വെ​യ​ർ ഹൗ​സു​ക​ൾ, ഫോ​ർ വീ​ൽ ഒാേ​ട്ടാ ഗാ​രേ​ജു​ക​ൾ, ഒാേ​ട്ടാ പാ​ർ​ട്സ് വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, ട​യ​ർ, പോ​ളി​ഷ് വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.