മസ്കത്ത്: ക്രിസ്മസിന് മുന്നോടിയായുള്ള ഒാഫർ കച്ചവടത്തിന് കച്ചവട സ്ഥാപനങ്ങളിൽ തുടക്കമായപ്പോൾ ജാഗ്രത നിർദേശവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. കൃത്രിമത്വം തടയുന്നതിനായി വിപണിയിൽ കർക്കശ നിരീക്ഷണം ഏർപ്പെടുത ്തിയതായി അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഡിസ്കൗണ്ട് ഒാഫറുകളിൽ വിലയിൽ കൃത്രിമത്വം വരുത്തിയത് ശ്രദ്ധയിൽ പെടുന്ന ഉപഭോക്താക്കൾ പരാതി നൽകണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ചില സ്ഥാപനങ്ങൾ വിലയിൽ കൃത്രിമത്വം വരുത്തിയതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിസ്കൗണ്ട് നൽകിയ ശേഷമുള്ള വിലയാണ് സാധനത്തിെൻറ വിപണിയിലെ യഥാർഥ വിലയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്താക്കൾ പരാതി നൽകിയത്. ഡിസ്കൗണ്ടിന് മുമ്പുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന വില വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തിയതായും അതോറിറ്റി അറിയിച്ചു.
ഇത്തരം പരാതികളിൽ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കൃത്യമായ നടപടിയെടുക്കുകയും മതിയായ നിർദേശങ്ങൾ നൽകുകയും ചെയ്യും. കൃത്രിമത്വം ശ്രദ്ധയിൽപെടുന്നവർ പരാതികൾ നൽകാൻ മടിക്കരുത്. കടയുടെ പേരും വിശദ വിവരങ്ങളും സഹിതമാണ് പരാതി നൽകേണ്ടത്. ഡിസ്കൗണ്ട്, ഒാഫർ വിൽപനകൾക്കായി കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുള്ള രാജ്യമാണ് ഒമാൻ. റോയൽ ഡിക്രി 66/2014ഉം അനുബന്ധ ഉത്തരവായ 77/2017ഉം പ്രകാരം സാധനങ്ങൾക്കും സേവനങ്ങൾക്കും ഡിസ്കൗണ്ട് നൽകുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി ആവശ്യമാണ്. അധികൃതരുടെ മേൽനോട്ടത്തിലാണ് സാധനങ്ങളുടെ വിൽപന വില നിശ്ചയിക്കേണ്ടത്. ഇതിനായി ഒാരോ വിഭാഗത്തിലുമുള്ള ഡിസ്കൗണ്ടിൽ ലഭിക്കുന്ന സാധനങ്ങളുടെ പട്ടിക നൽകണം. ഡിസ്കൗണ്ട് സമയത്തും മുമ്പുമുള്ള ഒാരോ സാധനങ്ങളുടെ വിലയും വരുത്തിയ കുറവിെൻറ ശതമാനവും കൃത്യമായി എഴുതി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.