മസ്കത്ത്: തെക്കൻ ഇറാനിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദത്തിെൻറ ഫലമായി വടക്കൻ ഗവർണ റേറ്റുകളിൽ ശക്തമായ കാറ്റും മഴയും. ഇടിയുടെ അകമ്പടിയോടെയാണ് മഴയെത്തിയത്. ആലിപ ്പഴ വർഷവും ശക്തമായ പൊടിക്കാറ്റും നിരവധിയിടങ്ങളിൽ ഉണ്ടായി.
ശനിയാഴ്ച ഉച്ചക്കുശേഷം മുസന്ദമിൽനിന്നാണ് മഴയുടെ തുടക്കം. മുസന്ദമിലെ വിവിധയിടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. ഷിനാസിൽ ശക്തമായ കാറ്റിൽ കാർഷെഡുകളുടെ അടക്കമുള്ള ഷീറ്റുകൾ പറന്നുപോയി. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച തടസ്സപ്പെട്ടതോടെ വാഹനഗതാഗതവും മന്ദഗതിയിലായി. സുഹാർ, സഹം, ഖാബൂറ തുടങ്ങിയയിടങ്ങളിലും സന്ധ്യയോടെ മഴയെത്തി. വാദികളും നിറഞ്ഞൊഴുകി. അൽ ഹെയ്ലിൽ ശക്തമായ കാറ്റിൽ കടപുഴകിയ മരങ്ങൾ നീക്കം ചെയ്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയും ഞായറാഴ്ച പുലർച്ചെയുമായി മസ്കത്ത് അടക്കം മേഖലകളിൽ മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്.
വടക്കൻ ബാത്തിന മേഖലയിൽ വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നുകാട്ടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച വൈകീട്ട് മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്നും തിങ്കളാഴ്ചയും മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രത്തിെൻറ പ്രവചനത്തിൽ വ്യക്തമാക്കുന്നു. ശക്തമായ മഴയെ തുടർന്ന് താപനിലയിൽ കുറവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.