മസ്കത്ത്: പഞ്ചസാരക്കും ഫാസ്റ്റ്ഫുഡിനും പുതിയ നികുതി ചുമത്തുന്നത് പരിഗണനയിൽ. ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച ആവശ്യമുന്നയിച്ചതായി മന്ത്രാലയത്തിലെ പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മെഡിക്കൽ സിറ്റിയും അതിെൻറ നിർമാണത്തിനുള്ള ധനസമാഹരണാർഥം സ്വതന്ത്ര ആരോഗ്യ നിക്ഷേപ ഫണ്ടും സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളാണ് സമർപ്പിച്ചതെന്ന് ഡോ. അലി അൽ ഹിനായി പറഞ്ഞു. ഫണ്ടിലേക്കുള്ള ധനം ആരോഗ്യത്തിന് ഹാനികരമായ പുകയില, മദ്യം, ഫാസ്റ്റ്ഫുഡ്, പഞ്ചസാര തുടങ്ങിയ വസ്തുക്കളുടെ നികുതിയിലൂടെ സ്വരൂപിക്കാൻ കഴിയും.
ഇതോടൊപ്പം ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസും ധനസമാഹരണത്തിന് ഉപയോഗിക്കാമെന്നും നിർദേശത്തിൽ പറയുന്നു. മെഡിക്കൽ സിറ്റിയുടെ പൂർത്തീകരണത്തിന് ശേഷം ആരോഗ്യ മേഖലയുടെ പൊതുവായുള്ള വികസനത്തിന് ഇൗ നിക്ഷേപ ഫണ്ട് ഉപയോഗിക്കാൻ സാധിക്കുമെന്നും ഡോ. അലി അൽ ഹിനായി പറഞ്ഞു. പഞ്ചസാരക്കും ഫാസ്റ്റ് ഫുഡിനും നികുതി ചുമത്തുന്നത് വഴി പ്രതിവർഷം 80 ദശലക്ഷം മുതൽ നൂറ് ദശലക്ഷം വരെ റിയാൽ സ്വരൂപിക്കാൻ കഴിയും. പത്തുവർഷംകൊണ്ട് 10.2 ശതകോടി റിയാലാണ് നികുതിയിനത്തിൽ സ്വരൂപിക്കാൻ കഴിയുകയെന്നും അൽ ഹിനായി പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ പരിരക്ഷ നൽകുന്ന രാജ്യമാണ് ഒമാൻ. മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതുവഴി ഭരണതലത്തിലും സാമ്പത്തിക തലത്തിലും സ്വതന്ത്രമായി നിൽക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അൽ ഹിനായി പറഞ്ഞു.
ജൂൺ 15 മുതൽ ഒമാൻ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് നികുതി (സെലക്ടീവ് ടാക്സ്) ചുമത്താൻ ആരംഭിച്ചിട്ടുണ്ട്. മദ്യം, പുകയില, ഉൗർജ പാനീയങ്ങൾ, പന്നിയിറച്ചി എന്നിവക്ക് റീെട്ടയിൽ വിലയുടെ 100 ശതമാനവും കാർബണേറ്റഡ് ശീതളപാനീയങ്ങൾക്ക് 50 ശതമാനവും സെലക്ടീവ് ടാക്സ് ആണ് ആദ്യം പ്രഖ്യാപിച്ചത്. നിലവിൽവന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മദ്യത്തിെൻറ നികുതി 50 ശതമാനമായി കുറക്കുകയും ചെയ്തിരുന്നു. ആറുമാസത്തേക്കാണ് മദ്യത്തിെൻറ നികുതിയിളവ് പ്രാബല്യത്തിലുണ്ടാവുക. പഞ്ചസാരക്ക് നികുതി ഏർപ്പെടുത്തുന്നപക്ഷം അത് പഞ്ചസാര ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവക്കും ബാധകമാകാനിടയുണ്ട്. യു.എ.ഇ അടുത്ത വർഷം ജനുവരി ഒന്നു മുതൽ മധുരപാനീയങ്ങൾക്കും മറ്റും 50 ശതമാനം നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.