സലാല: അറേബ്യൻ പുള്ളിപ്പുലിയുടെ ചിത്രം ദോഫാർ മലനിരകളിൽ സ്ഥാപിച്ച കാമറക്കണ്ണു കളിൽ പതിഞ്ഞതായി പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയം അറിയിച്ചു. വംശനാശ ഭീഷണി ന േരിടുന്ന ഇനമാണ് അറേബ്യൻ പുള്ളിപ്പുലി. പർവത മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാറെഡ് കാമറകളിലാണ് പുള്ളിപ്പുലിയുടെ സഞ്ചാരം പതിഞ്ഞതെന്ന് മന്ത്രാലയത്തിന് കീഴിലുള്ള വന്യജീവി സംരക്ഷണ വിഭാഗം അറിയിച്ചു. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നാച്വറിെൻറ (െഎ.യു.സി.എൻ) ഗുരുതര വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ ഉള്ള മൃഗമാണിത്.
ലോകത്താകെ 200ൽ താഴെ മാത്രം അറേബ്യൻ പുള്ളിപ്പുലികളാണ് ഉള്ളതെന്നാണ് കണക്കുകൾ പറയുന്നത്. പുള്ളിപ്പുലികളെ വേട്ടയാടുന്നവർക്ക് കർശന ശിക്ഷയാണ് ഒമാൻ നിയമം വ്യവസ്ഥ ചെയ്യുന്നത്. ആറുമാസം മുതൽ അഞ്ചുവർഷം വരെ തടവും അയ്യായിരം റിയാൽ വരെ പിഴയുമാണ് ഇവർക്ക് ലഭിക്കുക. ദോഫാർ മേഖലക്ക് ഒപ്പം വടക്കു-കിഴക്കൻ യമൻ മേഖലയിലെ ഹ്വാഫ് മേഖലയുമാണ് അറേബ്യൻ പുള്ളിപ്പുലികളുടെ പ്രധാന ആവാസ കേന്ദ്രം. സൗദി അറേബ്യയിൽ വളരെ ചെറിയ എണ്ണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.