മസ്കത്ത്: മുലദയിൽ മൂന്നര വയസ്സുള്ള മലയാളി ബാലൻ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ ്വദേശി മുഹമ്മദ് ഷമീറിെൻറയും ആരിഫയുടെയും ഏക മകൻ അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മുലദ സുഹാർ ബേക്കറിക്ക് സമീപം കുടുംബം താമസിക്കുന്ന വീടിനു മുന്നിലെ സർവിസ് റോഡിലായിരുന്നു സംഭവം.
പുറത്തുപോകുന്നതിനായി കുടുംബം ഇറങ്ങിയപ്പോൾ കുട്ടി റോഡിലേക്ക് ഒാടിയിറങ്ങുകയായിരുന്നു. സ്വദേശിയുടെ പിക്കപ്പ് ആണ് ഇടിച്ചത്.
ഉടൻ കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും റുസ്താഖ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മുലദയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.