?????????? ???????????? ?????????????? ????????

മലയാളിയുടെ ഷോപ്പിങ്​ സെൻറർ കത്തിനശിച്ചു

മ​സ്​​ക​ത്ത്​: സു​വൈ​ഖി​ൽ വ​ൻ തീ​പി​ടി​ത്തം. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഷോ​പ്പി​ങ്​ സ​​െൻറ​ ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സു​വൈ​ഖ്​ ബ​ല​ദി​യ പാ​ർ​ക്കി​ന്​ സ​മീ​പ​മു​ള്ള ജുനൂബ്​ അ​ൽ മ​ദീ​ന ഷോ​പ്പി​ങ്​ സ​​െൻറ​റാ​ണ്​ ക​ത്തി​ന​ശി​ച്ച​ത്. എ​ട​പ്പാ​ൾ സ്വ​ദേ​ശി ഇ​സ്​​മാ​യി​ലി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്​ സ്​​ഥാ​പ​നം. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ട്​ നി​ല​ക​ളു​ള്ള സ​​െൻറ​റി​​​െൻറ മു​ക​ളി​ല​ത്തെ നി​ല​യി​ൽ​നി​ന്നാ​ണ്​ തീ ​പ​ട​ർ​ന്ന​തെ​ന്ന്​​ ക​രു​തു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്​​താ​ക്ക​ളും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യ​വും പ​രി​ക്കും ഒ​ഴി​വാ​യി.

ഷോ​പ്പി​ങ്​ സ​​െൻറ​റി​നോ​ട്​ ചേ​ർ​ന്നു​ള്ള ഒ​രു സ്​​റ്റോ​റും ക​ത്തി​ന​ശി​ച്ചു. മ​റ്റൊ​രു സ്​​റ്റോ​റി​ലേ​ക്കും ഒ​പ്പ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്തേ​ക്കും പ​ട​രു​ന്ന​തി​നു​ മു​മ്പ്​ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഒ​ന്നി​ല​ധി​കം യൂ​നി​റ്റ്​ ഫ​യ​ർ​ഫോ​ഴ്​​സ്​ സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു. രാ​ത്രി ​ൈവ​കി​യും തീ​യ​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഷോ​പ്പി​ങ്​ സ​​െൻറ​റി​​​െൻറ അ​ടു​ത്തു​ള്ള ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ളു​ക​ളെ പു​റ​ത്തി​റ​ക്കു​ക​യും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്​​തു. തീ ​ഇ​ങ്ങോ​ട്ട്​​ പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.