മസ്കത്ത്: പി.എം. ഫൗണ്ടേഷൻ ഗൾഫ് മാധ്യമവുമായി ചേർന്ന് വിവിധ ജി.സി.സി രാജ്യങ്ങളിൽ ന ടത്തിയ ‘ടാലൻറ് സെർച്ച്’ പരീക്ഷയിൽ ഒമാനിൽനിന്ന് ഉന്നത വിജയം നേടിയവർക്കുള്ള അ വാർഡുകൾ വിതരണം ചെയ്തു. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പ്രൗഢമാ യ പരിപാടി പി.എം. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മികവിെൻറ അംഗീകാരങ്ങൾ ലഭിച്ചവർക്കെല്ലാം സമൂഹത്തോട് ഉത്തരവാദിത്തങ്ങളുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഭാവിജീവിതത്തിലെ ഒാരോ പ്രവൃത്തിയിലും ഒാരോരുത്തരും മനുഷ്യത്വം ഉയർത്തിപ്പിടിക്കണം. ജനങ്ങൾക്കും അതുവഴി സമൂഹത്തിനും രാജ്യത്തിനുമെല്ലാം ഗുണംചെയ്യാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാേങ്കതിക വളർച്ചയുടെ ഇൗ കാലത്ത് നിർമിത ബുദ്ധിയടക്കമുള്ളവയുടെ സഹായത്തോടെ വസ്തുതകൾ വളച്ചൊടിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. വസ്തുതകളെ വളച്ചൊടിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും ഡോ. പി. മുഹമ്മദലി ഉണർത്തി. ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. സ്നേഹ ആൻ റെജി, അനിരുദ്ധ് ഗോവിൽ, നാദിയ, ജെയൂസ് ജെയ്സൺ, ഫാരിയ ഫാത്തിമ, അഭിനവ് ഉപാധ്യായ്, ആദിത്യ ബി. പണിക്കർ, റഫാ ഷമീം, അശ്വിൻ ആർ. നായർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
സർട്ടിഫിക്കറ്റിന് പുറമെ നൂറ് ഡോളർ കാഷ് അവാർഡും അൽ ബാജ് ബുക്ക്സിെൻറ 50 ഡോളർ റിയാൽ ഗിഫ്റ്റ് വൗച്ചറുമാണ് വിജയികൾക്ക് നൽകിയത്. അൽ ഗൂബ്ര സ്കൂൾ എസ്.എം.സി കൺവീനർ കെ.എ. സുനിൽ, അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷ് എന്നിവർ ആശംസകൾ നേർന്നു. ‘ഗൾഫ് മാധ്യമം’ ഉപരക്ഷാധികാരി ജംഷീദ് ഹംസ സ്വാഗതവും മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.