മസ്കത്ത്: ഒമാനിലെ ആദ്യ തെർമൽ സോളാർ വൈദ്യുതി പദ്ധതി ദുകം പ്രത്യേക സാമ്പത്തിക മേഖ ലയിൽ സ്ഥാപിക്കാൻ ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനി ആലോചിക്കുന്നു. പ ്രത്യേക സാമ്പത്തിക മേഖലയുടെ ഭാവി ഉൗർജാവശ്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം.
ദുകമിൽ ‘ക്ലീൻ കോൾ’ സാേങ്കതികത അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര വൈദ്യുതി പദ്ധതി ആലോചനയിലുണ്ട്. അതിന് ഇൗ വർഷം അവസാനം വരെ കാലയളവിൽ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാകും തെർമൽ സോളാർ വൈദ്യുതിക്കായി മുന്നിട്ടിറങ്ങുകയെന്ന് 2025 വരെയുള്ള കമ്പനിയുടെ കർമപദ്ധതികളെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
തെർമൽ സോളാർ പ്ലാൻറിൽ ആയിരക്കണക്കിന് പാരാബോളിക് ട്രഫ് മിററുകൾ ഉപയോഗിച്ച് സൗരോർജത്തെ ഉയർന്ന താപനിലയിലേക്ക് മാറ്റുകയാണ് ചെയ്യുക. ഇൗ താപനില പരമ്പരാഗത ജനറേറ്ററിലൂടെ കടത്തിവിട്ടാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. സൂര്യാസ്മയത്തിന് ശേഷമുള്ള പ്ലാൻറിെൻറ പ്രവർത്തനത്തിന് തെർമൽ സ്റ്റോറേജ് സംവിധാനവും ഇവിടെയുണ്ട്. 2025ഒാടെ 600 മെഗാവാട്ട് വൈദ്യുതിയായിരിക്കും തെർമൽ സോളാർ പ്ലാൻറിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുക. കൂടുതൽ വിദേശ നിക്ഷേപങ്ങൾ എത്തുന്നപക്ഷം അടുത്ത അഞ്ചു വർഷ കാലയളവിൽ ഒാരോ വർഷവും 23 ശതമാനം അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ റൂറൽ ഏരിയാസ് വൈദ്യുതി കമ്പനിയുടെ കീഴിലുള്ള 67 മെഗാവാട്ട് ഡീസൽ പ്ലാൻറിൽ നിന്നാണ് ദുകമിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.