വ്യവസായ മേഖലകളിലെ തീപിടിത്തം കഴിഞ്ഞ വർഷം വർധിച്ചു

മ​സ്​​ക​ത്ത്​: 2018ൽ ​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ങ്ങ​ൾ 12 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 61 തീ​പി​ടി​ത്ത​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ​ത്. 2017ലെ 57 ​എ​ണ്ണ​ത്തി​​​െൻറ സ്​​ഥാ​ന​ത്താ​ണി​ത്. മൂ​ന്നു​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​േ​മ്പാ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്ത​ങ്ങ​ളു​ണ്ടാ​യ​ത്​ 2016ലാ​ണ്. 68 എ​ണ്ണ​മാ​ണ്​ ആ ​വ​ർ​ഷം ഉ​ണ്ടാ​യ​ത്. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണ്​ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തീ​പി​ടി​ത്ത​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​ക്ക​ൾ ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​തും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ത്ത​തും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ണ്. തീ​പി​ടി​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​ക​ണം. കെ​ട്ടി​ട​ത്തി​​​െൻറ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നും ഒ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തും ന​ന്നാ​യി​രി​ക്കു​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.