മസ്കത്ത്: ‘മിന’ (മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക) മേഖലയിൽ സമാധാനത്തോടെ യും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ആദ്യ നാല് രാഷ്ട്രങ ്ങളിൽ ഒമാനും. ആസ്ട്രേലിയ കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇക്കണോമിക്സ് ആൻഡ് പീസ് പ്രസിദ്ധീകരിച്ച ലോക സമാധാന സൂചികയിൽ ഒമാന്‍ ആഗോളതലത്തിൽ 69ാം സ്ഥാനമാണുള്ളത്. ആഗോളതലത്തിൽ മുൻ വർഷത്തെ സൂചികയെ അപേക്ഷിച്ച് ഒമാൻ നാല് സ്ഥാനങ്ങൾ മുന്നിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 73ാം സ്ഥാനമായിരുന്നു ഒമാന്‍. ഇൗ വർഷം ഖത്തറാണ് ‘മിന’ മേഖലയിൽ ഒന്നാമതെത്തിയത്. കുവൈത്ത്, യു.എ.ഇ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വർഷമാകെട്ട കുവൈത്ത്, യു.എ.ഇ, ഖത്തർ, മൊറോക്കോ എന്നിവയാണ് ആദ്യ നാലുസ്ഥാനത്ത് എത്തിയത്. െഎസ്ലൻഡാണ് സൂചികയിൽ ഒന്നാം സ്ഥാനത്ത്. 2008 മുതലുള്ള ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നുമില്ല. ന്യൂസിലൻഡ്, ഒാസ്ട്രിയ, പോർച്ചുഗൽ, ഡെൻമാർക്ക് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭൂട്ടാനും ഖത്തറുമാണ് വലിയ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിന മേഖലയിലെ സമാധാനാന്തരീക്ഷം ചെറിയ തോതിൽ ഇൗ വർഷം മെച്ചപ്പെെട്ടന്നും സൂചികയുടെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.