മസ്കത്ത്: റമദാനിൽ ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തുമെന്ന് ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. ദുബൈയിലേക്കും ഇൻറർസിറ്റി സർവിസുകളുടെയും ടിക്കറ്റ് നിരക്കിൽ 20 ശതമാനത്തിെൻറ കുറവാണ് വരുത്തുക. ബസുകളിൽ പരസ്യം ചെയ്യുന്നതിനുള്ള നിരക്കിൽ അമ്പത് ശതമാനത്തിെൻറയും കുറവ് വരുത്തിയിട്ടുണ്ട്.
മസ്കത്ത്, സലാല, സുഹാർ സിറ്റി സർവിസുകൾ റമദാനിൽ അർധരാത്രി വരെ ആക്കിയിട്ടുണ്ട്. റമദാനിൽ കമ്പനിയുടെ സർവിസ് കൂടുതലായി ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം ഗതാഗത തിരക്ക് കുറക്കുന്നതിനുമായാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്ന് മുവാസലാത്ത് പ്രസ്താവനയിൽ അറിയിച്ചു. സിറ്റി സർവിസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
പുലർച്ച 6.40 മുതൽ അർധരാത്രി വരെ സർവിസുകൾ ഉണ്ടാകും. മസ്കത്തിൽ സലാല, ബർക്ക, റുസ്താഖ് എന്നിവിടങ്ങളിലേക്ക് ദിവസവും എട്ട് സർവിസുകൾ ഉണ്ടാകും. സമയക്രമത്തിൽ മാറ്റമുണ്ടാകില്ല. മസ്കത്തിൽനിന്ന് ദുബൈയിലേക്ക് ഒരു പ്രതിദിന സർവിസ് അധികമായും ഏർപ്പെടുത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.