സലാല: ബി.ജെ.പി കേന്ദ്രങ്ങളെ വിറപ്പിച്ച് ഉജ്ജ്വല പടയോട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്ന തെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. സലാലയിൽ യു.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻ ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനെ സാമ്പത്തിക ഉന്നതിയിലേക്ക് നയിച്ച വ്യക്തിത്വമായിരുന്നു മൻമോഹൻ സിങ്. നരേന്ദ്ര മോദി കോൺഗ്രസ്മുക്ത ഭാരതത്തിനും ഭരണഘടന സംവിധാനങ്ങളെ തകർക്കാനുമാണ് ശ്രമം നടത്തിയത്. മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ കേന്ദ്രങ്ങളിൽ കോൺഗ്രസ് നേടിയ വിജയത്തിന് തുടർച്ചയുണ്ടാകും.
ഒരിക്കൽക്കൂടി മോദി അധികാരത്തിലെത്തിയാൽ ഇനിയൊരു തെരഞ്ഞെടുപ്പുപോലും ഉണ്ടാകില്ലെന്നതും തിരിച്ചറിയണം. പ്രവാസികൾ അവരുടെ സ്വാധീനം ഉപയോഗിച്ച് ഈ തെരഞ്ഞെടുപ്പിൽ വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലുബാൻ പാലസ് ഹാളിൽ നടന്ന യു.ഡി.എഫ് കൺെവൻഷനിൽ യുത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഒമാൻ നാഷനൽ പ്രസിഡൻറ് സിദ്ദീഖ് ഹസൻ സംബന്ധിച്ചു. വൈസ് ചെയർമാൻ ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു.
ഹുസൈൻ കാച്ചിലോടി, ജാഫർ ജാതിയേരി, ഹരികുമാർ, റഫീക്ക് പേരാവൂർ എന്നിവർ ആശംസ നേർന്നു. സന്തോഷ്, ദീപക്, ഷബീർ, ബഷീർ ഇടമൺ എന്നിവർ ഹാരാർപ്പണം നടത്തി. കെ.എം. മാണിയുടെയും ഡി. ബാബു പോളിെൻറയും നിര്യാണത്തിൽ അനുശോചിച്ചു. ട്രഷറർ റഷീദ് കൽപറ്റ സ്വാഗതവും കൺവീനർ എൻ.കെ. മോഹൻദാസ് നന്ദിയും പറഞ്ഞു. അബു ഹാജി, ഷജിൽ, സാക്കിർ അലി, പ്രശാന്ത് നമ്പ്യാർ, ആർ.കെ. അഹമ്മദ്, രാഹുൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.