മസ്കത്ത്: ഇന്ത്യ-ഒമാന്‍ സംയുക്ത സൈനിക പരിശീലനം ജബൽ അഖ്ദറിൽ സമാപിച്ചു. അല്‍ നാഗാ എന്നപേരില്‍ നടന്ന രണ്ടാഴ്ചത്തെ പരിശീലനത്തിെൻറ സമാപനച്ചടങ്ങിൽ ഇരുരാഷ്ട്രങ്ങളിലെയും സൈനിക പ്രമുഖര്‍ പങ്കെടുത്തു. ഗര്‍വാള്‍ റൈഫിള്‍സിലെ പത്താം ബറ്റാലിയന് അംഗങ്ങളും റോയൽ ഒമാൻ ആർമിയുടെ ജബൽ റെജിമെൻറ് അംഗങ്ങളുമാണ് പരിശീലനത്തിൽ പെങ്കടുത്തത്. പര്‍വത മേഖലകൾ കേന്ദ്രീകരിച്ചുള്ള ഭീകരവാദവിരുദ്ധ പോരാട്ടങ്ങളിലെ അനുഭവസമ്പത്തും പരസ്പര പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പരിശീലനം നടത്തിയത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ തുടര്‍ന്നുവരുന്ന സംയുക്ത പരിശീലനത്തിെൻറ മൂന്നാം ഘട്ടമാണ് ഒമാനില്‍ നടന്നത്. 2015ല്‍ മസ്കത്തിലായിരുന്നു ആദ്യ സംയുക്ത പരിശീലനം. തുടര്‍ന്ന് ഇന്ത്യയിലെത്തിയും ഒമാന്‍ സൈന്യം പരിശീലനം നടത്തി. ഇന്ത്യക്കും ഒമാനുമിടയിലെ സൈനിക സഹകരണം ശക്തിപ്പെടുത്തുക, അനുഭവങ്ങളും കഴിവുകളും കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംയുക്ത പരിശീലനത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.