മസ്കത്ത്: സ്വദേശിവത്കരണ തോത് പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധത പുലർത്തുന്ന കമ്പനികൾക്ക് ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ വിസ ക്ലിയറൻസ് ഫാസ്റ്റ്ട്രാക്ക ് സംവിധാനത്തിൽ ലഭ്യമാക്കുന്ന പദ്ധതി സർക്കാർ ആരംഭിച്ചതായി ടൈംസ് ഒാഫ് ഒമാൻ റിപ്പേ ാർട്ട് ചെയ്തു. ‘അൽ മജീദ വർക്ക് എൻവയൺമെൻറ് മെഷർ കാർഡ്’ എന്നാണ് പുതിയ സേവനത്ത ിെൻറ പേര്. 24 മണിക്കൂറിനുള്ളിൽ വിദേശ തൊഴിലാളികളുടെ വിസ പെർമിറ്റ് ലഭിക്കുന്നതടക്കം ആനുകൂല്യങ്ങൾ ഇതിന് കീഴിൽ ലഭിക്കും.
300ലധികം സ്വകാര്യ കമ്പനികൾ പുതിയ സേവനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതായി ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഖൈസ് അൽ യൂസുഫിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തൻഫീദിെൻറ ഭാഗമായാണ് ‘അൽ മജീദ വർക്ക് എൻവയൺമെൻറ് മെഷർ കാർഡ്’ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽ അന്തരീക്ഷം സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം. കൂടുതൽ സ്വദേശികളെ നിയമിക്കുകയും ആകർഷക തൊഴിൽ സാഹചര്യമൊരുക്കുകയും ചെയ്യുന്ന കമ്പനികൾക്ക് മികച്ച ആനുകൂല്യങ്ങളാണ് പദ്ധതിക്ക് കീഴിൽ നൽകുന്നത്.
മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാൻ യോഗ്യത നേടിയ ഗ്രേഡ് വൺ വിഭാഗത്തിൽ 300ലധികം കമ്പനികളാണ് ഇപ്പോഴുള്ളത്. ഭാവിയിൽ ചെറിയ കമ്പനികൾ കൂടി ഇൗ വിഭാഗത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും അൽ യൂസുഫ് പറഞ്ഞു. അൽ മജീദ കാർഡ് ഉടമകൾക്ക് രണ്ട് ആനുകൂല്യങ്ങളാണ് ഉണ്ടായിരുന്നതെന്നും പുതുതായി എട്ട് എണ്ണം കൂടി ഇതിനോട് ചേർത്തിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ കമ്പനീസ് ഒാഫ് എക്സലൻസ് വിഭാഗം ഡയറക്ടർ സാഹെർ അൽ ഷംസി പറഞ്ഞു. 20ഒാ അതിൽ കുറവോ തൊഴിലാളികളുടെ പെർമിറ്റിനുള്ള അപേക്ഷകൾ തൊഴിൽ വിഭാഗത്തിലേക്ക് കൈമാറാതെ വേഗത്തിൽ അനുമതി നൽകുന്നതാണ് ഇതിൽ ഒന്ന്. ഒാഫിസിലെത്തി അപേക്ഷ നൽകി അഞ്ച് മുതൽ 10 വരെ മിനിറ്റിനു ശേഷം ഇതു സംബന്ധിച്ച അനുമതി ലഭ്യമാകും.
തൊഴിൽ കരാറില്ലാതെ 50 വരെ താൽക്കാലിക വിദേശ തൊഴിലാളികളെ കൊണ്ടുവരാനും ഗ്രേഡ് ഒന്ന് വിഭാഗത്തിൽ പെടുന്ന കമ്പനികൾക്ക് സാധിക്കും. ആവശ്യമുള്ളതിലും മുകളിൽ സ്വദേശികൾ ജോലി ചെയ്യുന്ന കമ്പനികൾക്ക് സ്വദേശിവത്കരണ പ്ലാൻ സമർപ്പിക്കാതെത്തന്നെ നിലവിലുള്ള വിദേശ തൊഴിലാളികളെ മാറ്റി പകരം ആളെ കൊണ്ടുവരാനും സാധിക്കും. മാനേജർമാരുടെ നിയമനത്തിലുള്ള നിയന്ത്രണവും ഒഴിവാക്കും. ഇവർക്ക് ആവശ്യമുള്ളത്ര മാനേജർമാരെ നിയമിക്കാം. മുമ്പ് നൽകിയ പെർമിറ്റിനുള്ള അപേക്ഷ പൂർണമായി ഉപയോഗിച്ചിട്ടില്ലെങ്കിലും പുതിയത് അനുവദിക്കുമെന്നും അൽ ഷംസി പറഞ്ഞു. നേരത്തേ 200 വിദേശ തൊഴിലാളികൾക്കുള്ള പെർമിറ്റ് വാങ്ങുകയും 150 പേരെ മാത്രമാണ് കൊണ്ടുവരുകയും ചെയ്തിട്ടുള്ളൂവെങ്കിൽ പുതിയ അപേക്ഷകൾ സ്വീകരിച്ചിരുന്നില്ലെന്ന് ‘അൽ മജീദ കാർഡ്’ പദ്ധതിയുടെ മേധാവി സൈമൺ ക്യാരം പറഞ്ഞു.
200 പേരെ പൂർണമായി കൊണ്ടുവന്ന ശേഷമാണ് പുതിയ പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. പുതിയ പദ്ധതിക്ക് കീഴിൽ ഇൗ നിബന്ധന ഒഴിവാക്കുകയാണ് ചെയ്തതെന്നും സൈമൺ ക്യാരം പറഞ്ഞു. ആറ് ആഴ്ചയോളം നീണ്ട കൂടിയാലോചനകൾക്കു ശേഷമാണ് ഇൗ മാർഗ നിർദേശങ്ങൾക്ക് രൂപം നൽകിയത്. നിലവിൽ ബാങ്കുകളിലെയും എണ്ണ, പ്രകൃതിവാതക മേഖലയിലെയും ജോലികളോടാണ് സ്വദേശികൾക്ക് കൂടുതൽ ആകർഷണം. മറ്റു വിഭാഗങ്ങളെയും ആകർഷകമാക്കി തീർക്കുന്നതിെൻറ ഭാഗമായാണ് അൽ മജീദ കാർഡ് പദ്ധതി അവതരിപ്പിച്ചത്. നിലവിൽ ഗ്രേഡ് ഒന്ന് വിഭാഗത്തിലുള്ള കമ്പനികൾക്കാണ് ഇത് ബാധകം. ഗ്രേഡ് രണ്ട്, ഗ്രേഡ് മൂന്ന് വിഭാഗങ്ങളിലുള്ള കമ്പനികൾക്കുള്ള വിവിധ മാനദണ്ഡങ്ങൾ തയാറാക്കി വരുകയാണെന്നും സൈമൺ ക്യാരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.