സുഹാർ: പാലക്കാട് സ്വദേശി കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. ഒറ്റപ്പാലം സ്വ ദേശി കെ.പി. ഇബ്രാഹിം ആണ് മരിച്ചത്. സുഹാർ ഫലജിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായിരുന്നു. കെട്ടിടത്തിന് മുകളിൽനിന്ന് വീണ് തലയടിച്ചതാണ് മരണകാരണം. ഷമീറയാണ് ഭാര്യ. മുഹമ്മദ് ഹിജാസും ഫാത്തിമ ഇർഷയും മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലജ് കെ.എം.സി.സി നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മൃതദേഹം സുഹാർ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.