മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു. ഇരിങ്ങല്ലൂർ പടിഞ്ഞാറക്കണ്ടിയിൽ വീട്ടിൽ കുഞ്ഞിരാമൻ (മോഹനൻ-62) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് താമസ്സ്ഥലത്തു വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ച് വൈകാതെ മരിച്ചു. സുവൈക്കിനടുത്ത് സുബൈക്കിയിൽ സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. 33 വർഷമായി ഒമാനിലുണ്ട്. സുവർണയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.