മസ്കത്ത്: സലാം എയർ ഒമാൻ ആകാശത്ത് ചിറകുവിരിച്ചിട്ട് രണ്ടു വർഷം പിന്നിട്ടു. താങ്ങ ാനാകുന്ന നിരക്കിൽ വിശ്വാസ്യതയും സൗകര്യവുമുള്ള യാത്രാനുഭവം എന്ന ആശയത്തിൽ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഇന്ന് ഒമാനിലും പുറത്തും നിരവധി സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. വിമാനങ്ങളുടെ എണ്ണത്തിലെ വർധനയും സർവിസ് നടത്തുന്ന സ്ഥലങ്ങളുടെ എണ്ണവുമടക്കം നിരവധി നാഴികക്കല്ലുകളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സലാം എയർ പിന്നിട്ടത്. ബജറ്റ് യാത്ര എന്ന സങ്കൽപം തന്നെ സലാം എയർ മാറ്റിയെഴുതിയതായി കമ്പനി സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് പറഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങൾക്ക് പുതിയ പാത തുറന്നു നൽകാനും ഇതുവഴി സാധിച്ചു.
2017 ജനുവരി 30ന് സലാലയിൽനിന്ന് മസ്കത്തിലേക്കാണ് സലാം എയറിെൻറ ആദ്യ വിമാനം പറന്നത്. ഇതുവരെ 14 ലക്ഷത്തിലധികം യാത്രികർ സലാം എയറിെൻറ വിവിധ സർവിസുകളിൽ യാത്ര ചെയ്തിട്ടുണ്ട്. 14 ഇടങ്ങളിലേക്കാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള സർവിസിനൊപ്പം ആകർഷകമായ നിരക്കുകളും ‘മോർ ഒാൺ എയർ’ എന്ന ലോയൽറ്റി പ്രോഗ്രാമും യാത്രക്കാരുടെ എണ്ണത്തിലെ വർധനക്ക് സഹായിക്കുന്നുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ 10 ബോർഡിങ് പാസുകൾ നൽകിയാൽ ഒരു വശത്തേക്കുള്ള വിമാന ടിക്കറ്റ് നൽകുന്നതാണ് ലോയൽറ്റി പ്രോഗ്രാം. ലൈറ്റ്, ഫ്രണ്ട്ലി, ഫ്ലെക്സി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റ് നിരക്കുകൾ ഉള്ളത്. മികച്ച യാത്രാനുഭവത്തിനൊപ്പം കാര്യക്ഷമതയും നൽകുന്ന എ 320 നിയോ വിമാനത്തിൽ ഭാവിയിൽ കൂടുതലായി മുതൽമുടക്കുമെന്നും സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.