മസ്കത്ത്: രാജ്യത്ത് സമൂഹമാധ്യമങ്ങളിലെ പെരുമാറ്റച്ചട്ടം വൈകാതെ നിലവിൽ വരാനി ട. ഇതുസംബന്ധിച്ച് മജ്ലിസുശ്ശൂറക്കു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് കൾചർ കമ്മിറ്റി യോഗം ചേർന്നു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുടെ ആവശ്യകത യോഗം ചർച്ചചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പരമ്പരാഗത മാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും നിയന്ത്രണത്തിന് നിലവിലുള്ള നിയമങ്ങളും യോഗം ചർച്ചചെയ്തു. ഒമാനി േജണലിസ്റ്റ് അസോസിയേഷൻ, ഡിജിറ്റൽ വാർത്താമാധ്യമ പ്രതിനിധികൾ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ മീഡിയ സ്റ്റഡീസും ഒമാൻ ജേണലിസ്റ്റ് അസോസിയേഷനും ചേർന്ന് തയാറാക്കിയ പെരുമാറ്റച്ചട്ടവും യോഗം ചർച്ചചെയ്തു. നവമാധ്യമങ്ങൾക്ക് തൊഴിൽപരമായും ധാർമികപരവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഇവയുടെ കടന്നുവരവോടെ പരമ്പരാഗത മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളും ശൂറ കമ്മിറ്റി ജേണലിസ്റ്റ് അസോസിയേഷൻ പ്രതിനിധികളുമായി വിശകലനം ചെയ്തു. നവമാധ്യമങ്ങളിലൂടെ ഉൗഹാപോഹങ്ങൾ പരക്കുന്നത് കുറക്കൽ, സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റായ പെരുമാറ്റം തടയുക, ഫേക്ക് അക്കൗണ്ടുകളുടെ നിയന്ത്രണം എന്നിവക്ക് നിയമപരമായ ചട്ടക്കൂടുകൾ രൂപപ്പെടുത്തിയെടുക്കുന്നതിെൻറ സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് കമ്മിറ്റി ചെയർമാൻ അലി ബിൻ അഹ്മദ് അൽ മഷാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.