മസ്കത്ത്: ദുകം വിമാനത്താവളത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് തിങ്കളാഴ്ച ന ടക്കും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. 27,386 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള വിമാനത്താവളത്തിന് പ്രതിവർഷം അഞ്ചുലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ഇത് പ്രതിവർഷം രണ്ടു ദശലക്ഷമായി ഉയർത്താൻ സാധ്യമാകും. 38 മീറ്റർ ഉയരമുള്ള എയർ കൺട്രോൾ ടവർ, പ്രതിവർഷം 25,000 ടൺ ശേഷിയുള്ള എയർ കാർഗോ ടെർമിനൽ എന്നിവയും വിമാനത്താവള ടെർമിനലിെൻറ ഭാഗമാണ്. നാലു കിലോമീറ്റർ നീളവും 75 മീറ്റർ വീതിയുമുള്ള റൺവേയിൽ എയർബസ് എ380 വിമാനമടക്കം ഇറങ്ങാൻ ശേഷിയുണ്ട്. ഒമാനിലെ മൂന്നാമത്തെ വിമാനത്താവളമായ ദുകമിെൻറ പ്രവർത്തനം കഴിഞ്ഞ സെപ്റ്റംബർ 17ന് ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.