മസ്കത്ത്: പോസ്റ്റൽ ബോക്സ് ഉപഭോക്താക്കൾ ഫെബ്രുവരി ഒന്നിനു മുമ്പ് സബ്സ് ക്രിപ്ഷൻ പുതുക്കണെമന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. അല്ലാത്തപക്ഷം പിഴ ഇൗടാക്കു കയോ പോസ്റ്റൽ ബോക്സ് പിൻവലിക്കുകയോ ചെയ്യും. ഒമാൻ പോസ്റ്റ് വെബ്സൈറ്റ് (omanpost.om) വ ഴിയോ സമീപത്തെ ബ്രാഞ്ച് മുഖേനയോ സബ്സ്ക്രിപ്ഷൻ പുതുക്കാം. സുൽത്താനേറ്റിലെ ജനങ ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പോസ്റ്റൽ ബോക്സുകൾ നിർണായക സേവനം തുടരുന്നുണ്ടെന്ന് ഒമാൻ പോസ്റ്റിലെ പോസ്റ്റ് ബോക്സ് സൂപ്പർവൈസർ മാജിദ് അൽ മഅ്മരി പറഞ്ഞു.
ഒമാൻ പോസ്റ്റ് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിലും പരമ്പരാഗത സേവനങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. വർഷത്തിൽ വിദേശത്തുനിന്ന് 550,000 മുതൽ 600,000 വരെ പാക്കേജുകൾ തപാൽ മുഖേന രാജ്യത്തെത്തുന്നുണ്ട്. ഒാൺലൈൻ ഷോപ്പിങ്ങും സമൂഹമാധ്യമ പ്രവണതകളും വർധിക്കുന്നതിനനുസരിച്ച് ഇതിെൻറ എണ്ണം കൂടുകയാണ്. 2018ൽ ഒമാൻ പോസ്റ്റിെൻറ പാർസൽ സേവനത്തിൽ 227 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഒമാൻ പോസ്റ്റിന് സുൽത്താനേറ്റിലെ 83 ശാഖകളിലായി 70,000ത്തിലധികം പോസ്റ്റൽ ബോക്സുകളുണ്ട്.
മുവാസലാത്ത് ഇലക്ട്രോണിക് ബുക്കിങ് ഇൗ വർഷം തുടങ്ങും
മസ്കത്ത്: ഇലക്ട്രോണിക് ബുക്കിങ് ഉൾപ്പെടെ പുതിയ സംവിധാനങ്ങൾ തുടങ്ങാൻ ഇൗ വർഷം പദ്ധതിയുള്ളതായി മുവാസലാത്ത് പൊതുഗതാഗത കമ്പനി. ബസ് റൂട്ടുകൾ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കും. മുവാസലാത്ത് ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതും സമയം ലാഭിക്കുന്നതുമായിരിക്കും ഇത്തരം സേവനങ്ങൾ. കാർഗോയുമായി ബന്ധപ്പെട്ട മുവാസലാത്തിെൻറ എല്ലാ സേവനങ്ങളും ജനുവരി ഒന്നുമുതൽ ഒമാൻ പോസ്റ്റിന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.