മസ്കത്ത്: പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് സോഹാറിലും സലാലയിലും ബസ് സ ർവിസ് ആരംഭിക്കുന്നു. ഡിസംബർ 28 മുതലാണ് സർവിസ് ആരംഭിക്കുക. ഉദ്ഘാടനദിവസം മുതൽ ജനുവരി മൂന്നു വരെ ജനങ്ങൾക്ക് സൗജന്യ യാത്ര നടത്താം. സലാലയിൽ സലാല വിമാനത്താവളത്തിനിന്ന് ബസ് പുറപ്പെട്ട് സലാല തുറമുഖത്ത് സർവിസ് അവസാനിപ്പിക്കും. ദോഫാർ സർവകലാശാല, അൽ സാദ സ്പോർട്സ് കോംപ്ലക്സ്, അൽ ഹാസില റൗണ്ടെബൗട്ട്, 23 ജൂലൈ സ്ട്രീറ്റ്, സുൽത്താൻ ഖാബൂസ് പള്ളി, അൽ നഹ്ദ സ്ട്രീറ്റ്, സലാല പാർക്ക്, അൽ റബാത് സ്ട്രീറ്റ്, ഒൗഖാദ് റൗണ്ടെബൗട്ട്, സലാല ക്ലബ്, അൽ ഖുറം റൗണ്ടെബൗട്ട്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. സോഹാറിൽ സോഹാർ തുറമുഖം-സിറ്റി സെൻറർ-േസാഹാർ ഹോസ്പിറ്റൽ റൂട്ടിലും സലാൻ-അൽ സവാഹിറ റൗണ്ടെബൗട്ട് റൂട്ടിലും സർവിസുണ്ടാകും.
സോഹാർ തുറമുഖം-സിറ്റി സെൻറർ-േസാഹാർ ഹോസ്പിറ്റൽ റൂട്ടിൽ ഗദൻ, ഫൽജ് അൽ ഖബേൽ, അൽ മക്റം സ്ട്രീറ്റ്, അൽ ഗശ്ബ സ്ട്രീറ്റ്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, പഴം-പച്ചക്കറി മാർക്കറ്റ്, സോഹാർ മാർക്കറ്റ്, കോർണിഷ് പാർക്ക്, അൽ ഗോമ മാർക്കറ്റ്, അൽ വഖ്ബ സ്ട്രീറ്റ്, സോഹാർ മുനിസിപ്പാലിറ്റി, സോഹാർ െമഡിക്കൽ േകാംപ്ലക്സ്, സോഹാർ പാലം, വാദി ഹെയ്ബി സ്ട്രീറ്റ്, ഫാർമേഴ്സ് മാർക്കറ്റ്, ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ എന്നിവിടങ്ങളിലും സ്േറ്റാപ്പുണ്ടാകും. സലാൻ-അൽ സവാഹിറ റൗണ്ടെബൗട്ട് റൂട്ടിൽ സലാൻ ടണലിൽനിന്നാണ് ബസ് പുറപ്പെടുക. അൽ താരിഫ് സ്ട്രീറ്റ്, അൽ വാഖിബ സ്ട്രീറ്റ്, സോഹാർ മുനിസിപ്പാലിറ്റി, സോഹാർ മെഡിക്കൽ കോംപ്ലക്സ്, ഒമാനി വിമൻ അസോസിയേഷൻ, ഗീൽ അൽ ഷബോൽ റൗണ്ടെബൗട്ട്, അൽ നൂർ സ്ട്രീറ്റ്, അൽ സവാഹിറ റൗണ്ടെബൗട്ട് എന്നിവിടങ്ങളിൽ സ്േറ്റാപ്പുണ്ടാകും. സലാലയിലും സോഹാറിലും സാധാരണ ദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി 11.30 വരെ അര മണിക്കൂർ ഇടവിട്ട് സർവിസുണ്ടാകും. വാരാന്ത്യദിനങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ ഏഴു മുതൽ രാത്രി 11.30 വരെയായിരിക്കും സർവിസ്. യാത്രക്കാർക്ക് ബസിൽനിന്ന് ടിക്കറ്റെടുക്കാൻ സാധിക്കും. പുതിയ ബസുകളാണ് സർവിസിന് ഉപയോഗിക്കുന്നത്. ഒമാൻ ടെൽ മുഖേന ബസുകളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.