Posted On
date_range Updated On
date_range വാദി ബനി ഖാലിദിൽ പർവതത്തിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി
മസ്കത്ത്: വടക്കൻ ശർഖിയ്യ ഗവർണറേറ്റിലെ വാദി ബനി ഖാലിദിലെ വാദി ഹാവിർ പ്രദേശത്ത് പർവതത്തിന്റെ മുകളിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി. അപകട വിവരമറിഞ്ഞ് ഉടൻ കുതിച്ചെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ടീമുകൾ പരിക്കേറ്റയാളെ കണ്ടെത്തി സ്ഥലത്തുനിന്നുതന്നെ അടിയന്തര ചികിത്സ നൽകി. തുടർന്ന്, സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് തുടർചികിത്സക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.