Posted On
date_range Updated On
date_range മസ്കത്തിൽ കാണാതായ 15കാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർ.ഒ.പി
മസ്കത്ത്: മസ്കത്ത് ബൗഷറിലെ ഗുബ്ര ഭാഗത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം നൽകിയ വിവരങ്ങൾ പ്രകാരം, ഷിറീൻ മഹ്മൂദ് ഷാബാൻ യഹ്‍യ (15) എന്ന പെൺകുട്ടിയെയാണ് കാണാതായത്.
വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടി ഇതു പ്രസിദ്ധീകരിക്കുന്ന സമയംവരെ മടങ്ങിയെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കുറിച്ച് ആർക്കെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 9999 എന്ന നമ്പറിൽ പൊലീസ് ഓപറേഷൻസ് സെന്ററിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.