മസ്കത്ത്: വൽജാത് കോളജ് ഒാഫ് അപ്ലൈഡ് സയൻസസിൽ പുതിയ വിദ്യാർഥികൾക്ക് പ്രവേ ശനം നൽകുന്നതിന് വിലക്കേർപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റോയ സഉൗദ് അൽ ബ ുസൈദി ഉത്തരവിട്ടു. നിലവിലെ വിദ്യാർഥികളുെട പഠനം പൂർത്തീകരിക്കുന്നതു വരെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുടെ സഹകരണത്തോടെ പഠന പദ്ധതികൾ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവിനെ തുടർന്ന് വിദ്യാർഥികളുടെ പ്രവേശനം നിർത്തിവെക്കാൻ കോളജ് ട്രസ്റ്റി കൗൺസിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് നിർദേശം നൽകി. പ്രവേശനം നിർത്തിയതായുള്ള അറിയിപ്പ് േകാളജിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായിരുന്ന വൽജാത് കോളജ് ഒാഫ് അപ്ലൈഡ് സയൻസസ് 2001ൽ ഡോ. ഉമർ ബിൻ അബ്ദുൽ മുനീം അൽ സവാവിയാണ് സ്ഥാപിച്ചത്. മസ്കത്തിൽ സ്ഥിതിചെയ്യുന്ന കോളജിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.