മസ്കത്ത്: അംബാസഡർ ട്രോഫിക്കായുള്ള വാർഷിക ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ഇത് തുടർച്ചയായ നാലാംവർഷമാണ് അൽ ഗൂബ്ര സ്കൂൾ ജേതാക്കളാകുന്നത്. ‘സ്വാശ്രയം എന്ന തത്വത്തിൽ ഉറച്ചുനിൽക്കുന്നതിൽ ഇന്ത്യ വിജയിച്ചുവോ’ എന്ന വിഷയത്തിലായിരുന്നു ഇൗ വർഷം മത്സരം. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ വാദി കബീർ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ, വാദി കബീർ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേന്ദ്ര വേദ്, എസ്.എം.സി പ്രസിഡൻറ് അൽക്കേഷ് ജോഷി, എജുക്കേഷനൽ അഡ്വൈസർ എം.പി വിനോഭ തുടങ്ങിയവർ സംബന്ധിച്ചു. രണ്ട് അംഗങ്ങൾ വീതമുള്ള 15 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഋതു ആൻഡ്രൂസ് മച്ചിലത്തും അനിരുദ്ധ് ഗോവിലുമായിരുന്നു ജേതാക്കളായ അൽ ഗൂബ്ര സ്കൂൾ ടീമിലെ അംഗങ്ങൾ. മികച്ച പ്രസംഗകയായി ഋതു ആൻഡ്രൂസിനെ തെരഞ്ഞെടുത്തു. അനിരുദ്ധ് ഗോവിലിനെ ഫസ്റ്റ് റണ്ണർ അപ്പായും സലാല സ്കൂളിലെ ഡാരിൻ കാർവാലോയെ രണ്ടാമത്തെ റണ്ണർ അപ്പായും തെരഞ്ഞെടുത്തു. മികച്ച എതിർവാദത്തിനുള്ള സമ്മാനം അനിരുദ്ധിനാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ അംബാസഡർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.