മസ്കത്ത്: ഒമാൻ കാൻസർ അസോസിയേഷെൻറ ആഭിമുഖ്യത്തിലുള്ള 15ാമത് വാർഷിക വാക്കത്തണും ഗ്ലോബൽ ഒക്ടോബർ പിങ്ക് റിബ്ബൺ പരിപാടിയും ഒക്ടോബർ 30ന് നടക്കും. സ്തനാർബുദത്തിനെതിരായ ദേശീയ, അന്തർ ദേശീയ കാമ്പയിനുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇൗ വർഷം ഒക്ടോബറിലും സ്തനാർബുദത്തിന് എതിരായ ബോധവത്കരണം ലക്ഷ്യമിട്ട് പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡൻറ് ഡോ. വാഹിദ് അൽ ഖാറൂസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്തനാർബുദത്തിെൻറ ഇരകൾക്കും കുടുംബാംഗങ്ങൾക്കുമുള്ള പിന്തുണ നൽകുന്നതിനൊപ്പം അവരുടെ പുനരധിവാസത്തിന് മതിയായ സഹായങ്ങൾ ലഭ്യമാക്കുകയും ലക്ഷ്യമാണെന്ന് അൽ ഖാറൂസി പറഞ്ഞു. 15 വർഷം മുമ്പ് ആദ്യ വാക്കത്തൺ സംഘടിപ്പിക്കുേമ്പാൾ 274 പേരാണ് പെങ്കടുത്തത്. എന്നാൽ, കഴിഞ്ഞവർഷം അത് 8000ആയി ഉയർന്നു. അർബുദത്തെ കുറിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും മതിയായ അവബോധം പകർന്ന് നൽകുകയാണ് വാക്കത്തൺ ലക്ഷ്യമിടുന്നത്. ‘െഎ കെയർ’ എന്നതാണ് ഇൗ വർഷത്തെ വാക്കത്തണിെൻറ ലക്ഷ്യം. 30ന് വൈകീട്ട് നാലുമണിക്ക് ഖുറം മുനിസിപ്പൽ മാർക്കിൽ നിന്ന് പരിപാടി ആരംഭിക്കും.
രണ്ട് കിലോമീറ്റർ ആണ് നടത്തം. വൈകുന്നേരം ആറരയോടെ അവസാനിക്കും. വാക്കത്തോണിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ ഗൂബ്രയിലെ കാൻസർ അസോസിയേഷൻ ആസ്ഥാനത്ത് എത്തി പേര് രജിസ്റ്റർ ചെയ്യാം. അവന്യൂസ് മാൾ, മസ്കത്ത്-ഖുറം സിറ്റി സെൻറർ, മസ്കത്ത് ഗ്രാൻഡ് മാൾ എന്നിവിടങ്ങളിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമുതൽ പത്തുവരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി പത്തുവരെയും ശനിയാഴ്ച രാവിലെ പത്തുമുതൽ രാത്രി വരെയും മാളുകളിൽ രജിസ്ട്രേഷൻ ഉണ്ടാകും. നാലു റിയാലാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്നവർക്ക് പരിപാടിയിൽ പെങ്കടുക്കുന്നതിനുള്ള ടീ ഷർട്ട് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.