മസ്കത്ത്: അറബിക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത്, ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന് സമീപത്തായി രൂപപ്പെട്ട ഉഷ്ണമേഖല ന്യൂനമർദത്തെ നിരീക്ഷിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റിയും (സി.എ.എ) ഒമാൻ കാലാവസ്ഥ വകുപ്പും. ന്യൂനമർദത്തന്റെ കേന്ദ്രത്തിനടുത്തായി മണിക്കൂറിൽ 37-50 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. ഈ സംവിധാനം മധ്യ അറബിക്കടലിലേക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചേക്കാമെന്നും പ്രതീക്ഷിക്കുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിൽ സുൽത്താനേറ്റിൽ നേരിട്ട് ആഘാതം പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
എന്നാൽ, ചില ഗവർണറേറ്റുകളിൽ ഇടക്കിടെ നേരിയ മഴക്ക് സാധ്യതയുള്ള ഉയർന്നതും ഇടത്തരവുമായ മേഘങ്ങളുടെ രൂപവത്കരണം രാജ്യത്ത് തുടരും. സുൽത്താനേറ്റിന്റെ പല ഭാഗങ്ങളിൽ മേഘ രൂപവത്കരണത്തിന്റെ പ്രവാഹം ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.