മസ്കത്ത്: ക്രെയിന്‍ ട്രക്കിന് മുകളില്‍ വീണ് എറണാകുളം സ്വദേശി മരിച്ചു. ജീവനക്കാരനായ പറവൂര്‍ തുരുത്തിപ്പുറം മേക്കാംതുരുത്തില്‍ പരേതനായ ദേവസ്സിയുടെ മകന്‍ ഫ്രാന്‍സിസ് (48) ആണ് മരിച്ചത്. ഗള്‍ഫാറില്‍ ട്രക്ക് ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ ഗാല വ്യവസായ മേഖലയിലെ സിങ് ആന്‍ഡ് കമ്പനിയിലേക്ക് വെല്‍ഡിങ് മെഷീനറിയുമായി പോയപ്പോഴാണ് അപകടമുണ്ടായത്. ട്രക്കില്‍നിന്ന് ലോഡ് ഇറക്കവേ ക്രെയിന്‍ ബാലന്‍സ് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ക്രെയിനിന് ഒപ്പം മെഷീനും ട്രക്കിന്‍െറ കാബിനിലേക്കാണ് വന്നുവീണത്. ഗുരുതര പരിക്കേറ്റ ഫ്രാന്‍സിസിനെ കാബിനില്‍നിന്ന് ഉടന്‍ പുറത്തെടുത്ത് ഖൗല ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സലീന മാതാവും ലീല ഭാര്യയുമാണ്. മക്കള്‍: റിന്‍റു മരിയ (മാല്യങ്കര എസ്.എന്‍.എം കോളജ് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിനി), റിനു മരിയ (സ്കൂള്‍ വിദ്യാര്‍ഥിനി). നേരത്തേ ഖത്തറിലായിരുന്ന ഫ്രാന്‍സിസ് നാലു വര്‍ഷത്തിലധികമായി മസ്കത്തിലുണ്ട്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.