ഉംറ നിർവഹിച്ചവർ ഒത്തുകൂടിയപ്പോൾ
മസ്കത്ത്: ചെറിയ പെരുന്നാളാനന്തരം മസ്കത്തിൽനിന്നും യാത്ര തിരിച്ച് ഉംറ നിർവഹിച്ചു തിരിച്ചെത്തിയ മുപ്പതംഗ സംഘം റൂവി അൽ ഫവാനിൽ ഒത്തുകൂടി. ശൈഖ് അബ്ദുറഹിമാൻ ഉസ്താദിന്റെ നേതൃത്വത്തിൽ മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ നിർവഹിച്ച ഏഴു കുടുംബങ്ങളുൾപ്പെടുന്ന സംഘങ്ങളാണ് കഴിഞ്ഞ ദിവസം ഒത്തുകൂടി ഓർമകൾ പങ്കുവെച്ചത്.
മാർച്ച് 26ന് പുറപ്പെട്ട് റോഡ് മാർഗം റുബൂഉൽ ഖാലി വഴി ബസ് മാർഗം യാത്ര തിരിച്ച സംഘത്തിലെ ബപ്പൻ കുട്ടി ഹാജി, പി.എ.വി. അബൂബക്കർ, ഇല്യാസ് അബ്ദുല്ല, കബീർ യൂസുഫ്, യൂസുഫ് തണലോട്ട്, അബ്ദുൽ സത്താർ, മുഹമ്മദ് ഹനീഫ്, അനസ്, സക്കറിയ, മുഹമ്മദ് ഫഹീം, സൈനുൽ ആബിദ്, ഇബ്രാഹിം മഞ്ചേരി കുരിക്കൾ എന്നിവരും കുടുംബാംഗങ്ങളുമാണ് അനുഭവങ്ങൾ പങ്കുവെച്ചത്. ഏതാണ്ട് മുപ്പതോളം മണിക്കൂർ നീണ്ട റോഡ് മാർഗമുള്ള യാത്ര, പ്രാർഥന നിർഭരവും ആനന്ദകരവുമായിരുന്നു എന്ന് തീർഥാടകർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.