ഒമാൻ നാഷനൽ സാഹിത്യോത്സവ് പ്രഖ്യാപന വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: ഒമാൻ നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ആമത് എഡിഷൻ ഒമാൻ നാഷനൽ സാഹിത്യോത്സവ് ജനുവരി ഒമ്പതിന് ബൗഷറിൽ നടക്കും.
പ്രവാസ ലോകത്ത് 25 രാഷ്ട്രങ്ങളിലായി നടക്കുന്ന 15 ആമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് പരിപാടി. സോൺ ഘടകങ്ങളിൽ ‘വേരിറങ്ങിയ വിത്തുകൾ’ എന്നപ്മേയത്തിലും ദേശീയ തലത്തിൽ ‘പ്രയാണങ്ങൾ’ എന്ന പ്രമേയത്തിലുമാണ് പരിപാടികൾ അരങ്ങേറുക. സലാല, നിസ്‌വ, ഇബ്ര, ജഅലാൻ, സൂർ, മസ്കത്ത്, സീബ്, ബൗഷർ, ബർക്ക, സുഹാർ, ബുറൈമി എന്നിവിടങ്ങളിൽ നിന്നുള്ള 300ൽ പരം മത്സരാർഥികൾ മാറ്റുരക്കും.
ന്യുറോ ഡൈവേഴ്സിറ്റിയുള്ളവർക്കായി സ്നേഹോത്സവും തൊഴിലാളികൾക്കായി കലോത്സാഹവും സംഘടിപ്പിക്കും.
സാഹിത്യ ചർച്ചയിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യാതിഥിയാവും. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സാഖിബ് തങ്ങൾ, ജനറൽ കൺവീനർ നിയാസ് കെ. അബു, ഫിനാൻസ് ചെയർമാൻ റഫീഖ് എർമാളം, കോർഡിനേറ്റർ നിസാർ തലശ്ശേരി, ആർ.എസ്.സി നാഷനൽ ചെയർമാൻ വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ, ജനറൽ സെക്രട്ടറി അർഷദ് മുക്കോളി, സെക്രട്ടറിമാരായ മിസ്അബ് കൂത്തുപറമ്പ്, മുസ്തഫ വടക്കേക്കാട്, ഷുഹൈബ് മോങ്ങം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.