മസ്കത്ത്: യമനിൽ കാണാതായ ആസ്േട്രലിയൻ പൗരന് ഒമാെൻറ ഇടപെടലിൽ മോചനം. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാളെ കാണാതായത്. തങ്ങളുടെ പൗരെൻറ മോചനത്തിന് സഹായിക്കണമെന്ന ആസ്േട്രലിയൻ സർക്കാറിെൻറ അഭ്യർഥന കണക്കിലെടുത്ത് സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഉത്തരവിട്ട പ്രകാരമാണ് ഒമാൻ വിദേശകാര്യമന്ത്രാലയം പ്രശ്നത്തിൽ ഇടപെട്ടത്. യമൻ അധികൃതർ ഗോത്രവംശജരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ മസ്കത്തിലെത്തിച്ച ഇയാളെ വൈകാതെ നാട്ടിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യമനിൽ കഴിഞ്ഞവർഷം തട്ടിക്കൊണ്ടുപോയ തങ്ങളുടെ പൗരൻ സുരക്ഷിതനും ആരോഗ്യവാനുമായി മോചിതനായതായി ആസ്േട്രലിയൻ വിദേശകാര്യ മന്ത്രി ജൂലി ബിഷപ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പൗരനെ കണ്ടെത്തുന്നതിനും മോചിപ്പിക്കാനും സഹായിച്ചതിന് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനോട് നന്ദി അറിയിക്കുന്നതായും ജൂലി ബിഷപ് പറഞ്ഞു. ആഭ്യന്തര യുദ്ധം മൂലം നിയമവ്യവസ്ഥ തകിടം മറിഞ്ഞ യമനിൽ നിരവധി വിദേശികളെയാണ് കഴിഞ്ഞ കുെറ വർഷങ്ങളിലായി തട്ടിക്കൊണ്ടുപോയത്. ഹൂതികൾക്കെതിരെ പോരാടുന്ന സഖ്യസേനയിൽ അംഗമല്ലാത്ത ഒമാെൻറ ഇടപെടലിനെ തുടർന്ന് നിരവധി വിദേശികളെ യമനിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. യമനിൽ പരസ്പരം പോരടിക്കുന്ന ഇരു കക്ഷികളുമായുമുള്ള നല്ല ബന്ധമാണ് ഒമാനെ മധ്യസ്ഥ ശ്രമങ്ങൾക്ക് സഹായിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ രണ്ട് അമേരിക്കൻ പൗരന്മാരുടെയും നവംബറിൽ ഒരാളുടെയും മോചനത്തിന് ഒമാൻ സഹായിച്ചിരുന്നു. റെഡ്ക്രോസ് പ്രവർത്തകയായിരുന്ന തുനീഷ്യൻ വംശജയായ ഫ്രഞ്ച് പൗരയെയും കഴിഞ്ഞവർഷമാണ് ഒമാൻ ഇടപെട്ട് മോചിപ്പിച്ചത്. 2015 സെപ്റ്റംബറിൽ രണ്ട് അമേരിക്കൻ വംശജർ അടക്കം ആറു വിദേശികളുടെ മോചനത്തിനും ഒമാൻ സഹായിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.