മുക്കം മുസ്ലിം ഓർഫനേജിന്റെ ഭാരവാഹികൾക്ക് ഒമാൻ
മാമോക് അലുമ്നി നേതൃത്വതിൽ മസ്കത്തിൽ നൽകിയ
ആദരചടങ്ങിൽനിന്ന്
മസ്കത്ത്: മലയോര വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറ പാകിയ മുക്കം മുസ്ലിം ഓർഫനേജിന്റെ ഭാരവാഹികളെ ഒമാൻ മാമോക് അലുമ്നി ആദരിച്ചു.
മസ്കത്തിൽ നടന്ന ചടങ്ങിൽ എം.എം.ഒ പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി, സി.ഇ.ഒ ആൻഡ് സെക്രട്ടറി അബ്ദുല്ല കോയ ഹാജി, സെക്രട്ടറി ഹസ്സു വയലിൽ, ബീരാൻ കുട്ടി കണ്ടിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാമോക് അലുമ്നി മീറ്റിൽ ഒമാനിൽ താമസിക്കുന്ന നിരവധി മാമോക്കിയൻസ് പങ്കെടുത്തു. പഴയകാല ഓർമകളിലേക്ക് തിരിച്ചുപോകുമ്പോൾ, അനുഭവങ്ങളാൽ നിറഞ്ഞിരുന്ന ആ കാലങ്ങളുടെ കഥകൾ എല്ലാവരുടെയും മനസ്സിനെ സ്പർശിക്കുകയും കണ്ണുകളെ നനയിക്കുകയും ചെയ്തു. സ്നേഹവിരുന്നും സംഗീതവും ഒരുക്കിയിരുന്നു.
അതിഥികൾക്ക് സ്നേഹോപഹാരം കൈമാറി. ഒമാൻ മാമോക്ക് അലുമ്നി പ്രസിഡന്റ് സുബൈർ കണ്ടിയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും സെക്രട്ടറി സാലിഹ റവാബ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് റഹ്മാൻ, അലി ബഷീർ, ഷംസീർ, അബ്ദുൽ റാഷിദ്, ഫൈറൂസ്, അഞ്ജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.