മസ്കത്ത്: കിങ് ഫിഷ് (അയക്കൂറ) പ്രജനനകാലം കണക്കിലെടുത്ത് ഏർപ്പെടുത്തിയ മൽസ്യബന്ധന നിരോധനം നീക്കി ഒമാൻ. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. വ്യാഴാഴ്ച മുതൽ കിഷ്ഫിഷ് മത്സ്യബന്ധനത്തിനും വിൽപനക്കുമുള്ള അനുമതി പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയം അറിയിച്ചു.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഭാവിയിൽ മത്സ്യവിഭവ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായാണ് നിരോധനം നടപ്പാക്കിയതെന്നും നിരോധന ഉത്തരവുമായി സഹകരിച്ച ഒമാനി മത്സ്യബന്ധന തൊഴിലാളികളോട് നന്ദി അറിയിക്കുന്നതായും മന്ത്രാലയം പറഞ്ഞു.
തൊഴിലാളികൾ ഉത്തരവാദിത്തത്തോടെയുള്ള മത്സ്യ ബന്ധന പ്രവൃത്തികളിൽ ഏർപ്പെടണമെന്നും 65 സെന്റീമീറ്ററിൽ താഴെയുള്ള കിങ് ഫിഷ് മത്സ്യങ്ങളെ പിടിക്കരുതെന്നതടക്കമുള്ള മത്സ്യബന്ധന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.