മസ്കത്ത്: വിദേശനിക്ഷേപരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗോൾഡൻ വിസക്ക് (‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം) തുടക്കം കുറിച്ച് ഒമാൻ. ഒമാൻ വിഷൻ 2040ന് അനുസൃതമായി സ്വകാര്യമേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരത്തെ പിന്തുണക്കുന്നതിനും അറിവ് കൈമാറ്റം വർധിപ്പിക്കുന്നതിനും ദീർഘകാല നിക്ഷേപകരെയും വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും ലക്ഷ്യംവെച്ചുള്ളതാണ് ‘ഗോൾഡൻ റെസിഡൻസി’ പ്രോഗ്രാം.
നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും പുതുക്കാവുന്ന 10 വർഷത്തെ ഗോൾഡൻ വിസയാണ് നൽകുക. അപേക്ഷകർക്ക് 2,00,000 റിയാലിന് മുകളിൽ ആസ്തിയുണ്ടായിരിക്കണമെന്നത് നിബന്ധനകളിൽപെട്ടതാണ്.
അപേക്ഷകർ മാനദണ്ഡം പാലിക്കണം
താഴെ പറയുന്ന ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്നവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.