കൾചറൽ വിസ അവതരിപ്പിച്ച് ഒമാൻ

മസ്കത്ത്: ഒമാനിലേക്ക് വരുന്ന വിദേശികൾക്ക് കൾചറൽ വിസ അവതരിപ്പിച്ച് ഒമാൻ. സംസ്കാരികമായ സന്ദർശനങ്ങൾക്കായി ഒമാനിലെത്തുന്ന വിദേശികൾക്കായാണ് എക്സിക്യൂട്ടിവ് റെഗുലേഷൻസ് ഓഫ് ദി ഫോറിനേഴ്സ് റസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തി (ഉത്തരവ് നമ്പർ 156/2025) പുതിയ വിസ നിയമം കൊണ്ടുവന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഭേദഗതി നിയമം ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് പിറ്റേദിവസം മുതൽ നിലവിൽ വരും.

കൾചറൽ വിസ സംബന്ധിച്ച പുതിയ ഉത്തരവ് പ്രകാരം, സാംസ്കാരിക ആവശ്യങ്ങൾക്കായി ഒമാനിലെത്തുന്ന വിദേശിക്കും ജീവിത പങ്കാളിക്കും മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്കും വിസയും താമസാനുമതിയും അനുവദിക്കും. വിസ അപേക്ഷയിൽ ബന്ധപ്പെട്ട വകുപ്പാണ് നടപടി സ്വീകരിക്കുക.

സാംസ്കാരിക ആവശ്യങ്ങൾക്കായി വരുന്ന വിദേശിയുടെ ഉത്തരവാദിത്തത്തിലായിരിക്കും വിസ, താമസ അനുമതി നൽകുക. വിസ അനുവദിച്ച തീയതി മുതൽ മൂന്നു മാസം വരെയാണ് ഇതിന് കാലാവധി. ഒരു വർഷത്തേക്കുള്ള കൾചറൽ വിസക്ക് 50 ഒമാനി റിയാലാണ് ഫീസ്. അഞ്ചു വർത്തേക്ക് ഓ​രോ വർഷവും 50 റിയാൽ വീതവും 10 വർത്തേക്ക് ഓ​രോ വർഷവും 50 റിയാൽ വീതവും നൽകണം. ഒരു വർഷം, അഞ്ചു വർഷം, 10 വർഷം എന്നിങ്ങനെയാണ് കൾചറൽ വിസ അനുവദിക്കുക.

കൾചറൽ വിസയിൽ വരുന്നവർക്ക് റസിഡൻസി പെർമിറ്റിന് ഒരു വർഷത്തേക്ക് 50 റിയാലാണ് നിരക്ക്. അഞ്ചു വർത്തേക്ക് ഓ​രോ വർഷവും 50 റിയാൽ വീതവും 10 വർത്തേക്ക് ഓ​രോ വർഷവും 50 റിയാൽ വീതവും നൽകണം. കൾചറൽ വിസിറ്റുമായും അത്തരക്കാരുടെ താമസവുമായും മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ ഈ ഭേദഗതിയോടെ സാധുവല്ലാതായതായും പുതിയ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Oman introduces cultural visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.