ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് മസ്കത്ത് ഇന്നൊവേഷൻ കോംപ്ലക്സിൽ തുടക്കമായപ്പോൾ
മസ്കത്ത്: ഒമാൻ ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിന് മസ്കത്ത് ഇന്നൊവേഷൻ കോംപ്ലക്സിൽ തുടക്കമായി. ‘അറിവ്, പങ്കാളിത്തം, സുസ്ഥിരത’ എന്ന തലക്കെട്ടിലാണ് അഞ്ച് ദിവസത്തെ പരിപാടി. ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് ഉദ്ഘാടനം ചെയ്തു.
പുത്തൻ കണ്ടുപിടിത്തങ്ങളും നൂതന ആശയങ്ങളും മനസ്സിലാക്കാനായി നിരവധിപേരാണ് ആദ്യദിനത്തിലെത്തിയത്. ഒമാൻ വിഷൻ 2040ന് അനുസൃതമായി പങ്കാളികൾക്കിടയിൽ സഹകരണം വളർത്തുക, അനുഭവങ്ങൾ കൈമാറുക, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവോഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ പറഞ്ഞു ഒമാൻ വിഷൻ 2040മായി യോജിപ്പിച്ച്, ആഗോള ഇന്നൊവേഷൻ സൂചികയിലെ മികച്ച 20 രാജ്യങ്ങളിൽ ഒമാനെ മുന്നോട്ടു കൊണ്ടുപോകാൻ ദേശീയ ഇന്നൊവേഷൻ സ്ട്രാറ്റജി ലക്ഷ്യമിടുന്നു. വിവിധ സംരംഭങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും സൂചികയിൽ ഒമാന്റെ റാങ്കിങ് ഉയർത്തുന്നതിന് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെയും അവർ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.