ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സുഹാർ യൂനിറ്റ്
സംഘടിപ്പിച്ച വിജ്ഞാനവേദി
സുഹാർ: സമൂഹത്തിൽ പ്രചരിക്കുന്ന അധാർമികതയും അരാജകത്വവും വ്യാപകമാകാൻ കാരണം അതിരുകളില്ലാത്ത സ്വാതന്ത്ര്യവാദമാണെന്നും അത് കുടുംബഭദ്രത തകർക്കുമെന്നും ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സുഹാർ യൂനിറ്റ് സംഘടിപ്പിച്ച വിജ്ഞാനവേദി അഭിപ്രായപെട്ടു. ‘പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയോടെ പ്രവാസം’ എന്ന തലക്കെട്ടിൽ അബ്ദുൽ നാസർ സലഫി വല്ലപ്പുഴ പ്രഭാഷണം നിർവഹിച്ചു. മൻസൂർ അലി ഒറ്റപ്പാലം ആമുഖ പ്രഭാഷണം നടത്തി. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹ്മദ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.