മസ്കത്ത്: പകർച്ചവ്യാധിയിതര രോഗങ്ങളുടെ (എൻ.സി.ഡി) വ്യാപനം തടയാൻ ദേശീയതല കർമപദ്ധതിയുമായി ആരോഗ്യമന്ത്രാലയം. വിവിധ തലങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ഇൗമാസം 11ന് തുടക്കമാകുമെന്ന് ആരോഗ്യമന്ത്രാലയം പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ, കാൻസർ, പ്രമേഹം എന്നിവക്ക് എതിരെയുള്ള പോരാട്ടമാണ് കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2016ലെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് ഒമാനിലെ മരണങ്ങളിൽ 72.9 ശതമാനത്തിനും മൂലകാരണം ഇതാണ്. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും 24.3 ശതമാനം മരണങ്ങൾക്ക് കാരണമായപ്പോൾ ഏഴു ശതമാനം അർബുദം മൂലവും 2.2 ശതമാനം പ്രമേഹം മൂലവും മരിച്ചു. ഒാരോ വർഷവും ജനിക്കുന്ന 8000 പേരിൽ 14 ശതമാനവും പിന്നീടുള്ള ജീവിതത്തിൽ എൻ.സി.ഡി രോഗബാധിതർ ആകുന്നുണ്ട്. ആഗോളതലത്തിലും കൂടുതൽ മരണങ്ങൾക്ക് ഇൗ രോഗങ്ങൾ വഴിയൊരുക്കുന്നുണ്ട്. 2025ഒാടെ ഇവമൂലമുണ്ടാകുന്ന മരണനിരക്ക് 25 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വ്യായാമക്കുറവ്, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലം, മദ്യം എന്നിവയാണ് ഇത്തരം രോഗങ്ങൾ പിടിമുറുക്കാൻ കാരണം. ഇൗ സന്ദേശവും പരിഹാരമാർഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ വിവിധ പദ്ധതികളാണ് നടപ്പിൽവരുത്തുക. പകർച്ചവ്യാധിയിതര രോഗങ്ങളുടെ പോരാട്ടത്തിനായി െഎക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത 12 രാഷ്ട്രങ്ങളിൽ ഒന്നാണ് ഒമാൻ. ശക്തമായ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ ആണ് ഒമാനെ ഇൗ പട്ടികയിൽ എത്തിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ അടക്കം ഇത്തരം രോഗങ്ങൾ കണ്ടെത്തുന്നതിനും അവയുടെ ചികിത്സക്കുമായി നിലവിൽ സംവിധാനങ്ങൾ ഉണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
20നും 40നുമിടയിൽ പ്രായമുള്ളവരുടെ ആരോഗ്യം വർധിപ്പിക്കുകയാണ് കാമ്പയിനിെൻറ ലക്ഷ്യം. ഒാരോ അഞ്ചുവർഷം കൂടുേമ്പാഴും ആരോഗ്യത്തിെൻറ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക സംവിധാനവും ഏർപ്പെടുത്തും. മന്ത്രിസഭാ കൗൺസിൽ അംഗങ്ങളുടെ മാർഗനിർദേശത്തിൽ നാഷനൽ കമ്മിറ്റി ഫോർ കമ്മ്യൂണക്കബിൾ ഡിസീസസ് പകർച്ചവ്യാധിയിതര രോഗങ്ങളുടെ വ്യാപനം ചെറുക്കാൻ ദേശീയ നയത്തിനും രൂപം നൽകിയിട്ടുണ്ട്. യൂനിസെഫ്, ലോകാരോഗ്യ സംഘടന, വിവിധ മന്ത്രാലയങ്ങൾ, ഒമാൻ കാൻസർ അസോസിയേഷൻ, ഒമാൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങി വിവിധ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാകും കർമപദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.