മസ്കത്ത്: മുസന്തം സീഹ് അൽദിയാറിലെ പ്രാചീന ശ്മശാനത്തിൽനിന്ന് ആയിരത്തിലധികം പുരാവസ്തുക്കൾ കണ്ടെടുത്തതായി പൈതൃക -സാംസ്കാരിക മന്ത്രാലയത്തിലെ പുരാവസ്തു പഠന വകുപ്പ് അറിയിച്ചു. ഇസ്ലാം മതത്തിെൻറ ആവിർഭാവത്തിന് മുമ്പുണ്ടായിരുന്ന ശ്മശാനത്തിൽനിന്നാണ് പാത്രങ്ങളും ആയുധങ്ങളുമടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയത്. 250 പേരുടെ മൃതദേഹ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ ബൊെലാഗ്ന സർവകലാശാലയും ഒമാൻ പൈതൃക -സാംസ്കാരിക മന്ത്രാലയത്തിലെ ഗവേഷകരും ചേർന്ന് നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇൗ പുരാവസ്തുക്കൾ കണ്ടെത്തിയതെന്ന് പുരാവസ്തു പഠന വകുപ്പിലെ ഖനന ഡയറക്ടർ സുൽത്താൻ ബിൻ സൈഫ് അൽബക്രി അറിയിച്ചു. അസീറിയൻ സാമ്രാജ്യ കാലത്തെ മുദ്ര, മൺപാത്രങ്ങൾ, വെങ്കല അമ്പുകൾ, മഴു, സ്വർണ -വെങ്കല കൈവളകൾ, ഇരുമ്പുയുഗത്തിലെ മാലകൾ തുടങ്ങി വിവിധ വസ്തുക്കൾ കണ്ടെടുത്തവയിൽ ഉൾപ്പെടും. ഇവ ദിബ്ബയിലെ ജനങ്ങൾക്കായി പ്രദർശിപ്പിച്ച ശേഷം നാഷനൽ മ്യൂസിയത്തിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.