മസ്കത്ത്: വ്യവസായ വാണിജ്യ മന്ത്രിയും സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ഡെപ്യൂട്ടി ചെയർ മാനുമായ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയും 74ാമത് യു.എൻ പൊതുസഭ സമ്മേളനത്തിെൻറ പ്രസി ഡൻറ് മരിയ ഫെർണാണ്ട എസ്പിനോസ ഗാർസെസുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളും മനുഷ്യത്വപരമായ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഒമാൻ വഹിക്കുന്ന സജീവ പങ്കാളിത്തത്തെ യു.എൻ പൊതുസഭ പ്രസിഡൻറ് അനുമോദിച്ചു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം വൈസ് ചാൻസലറും ഫസ്റ്റ് ചിൽഡ്രൻ അസോസിയേഷൻ പ്രസിഡൻറുമായ ഡോ. മോന ബിൻത് ഫഹദ് അൽ സൈദും മന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പെങ്കടുത്തു. നോർവേയുടെ ഇൻറർനാഷനൽ ഡെവലപ്മെൻറ് മന്ത്രി ഡാഗ് ഇെങ്ക ഉൾസ്റ്റൈനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ നടന്ന സുസ്ഥിര വികസനത്തെ കുറിച്ച ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ പെങ്കടുക്കാൻ എത്തിയതാണ് മന്ത്രി സുനൈദി. സമ്മേളനത്തിെൻറ ഇടവേളകളിലാണ് രണ്ട് കൂടിക്കാഴ്ചകളും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.