മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളിന്‍െറ 26ാമത് വാര്‍ഷികാഘോഷം വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടന്നു.
ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍.വി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മജ്ലിസുശൂറ അംഗം അബ്ദുല്ല മുഹമ്മദ് ജുമ അല്‍ ബലൂഷി വിശിഷ്ടാതിഥിയായിരുന്നു.
സ്കൂള്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.ജെ. മണി, റഹ്മ മുബാറക് അല്‍ നൊഫാലി, യാഖൂബ് മുഹമ്മദ് സൈദ് അല്‍ബുറൈഖി, സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രഭാകര്‍ വിതല്‍റാവു തിജാരി, സ്കൂള്‍ ബോര്‍ഡ് എജുക്കേഷനല്‍ അഡൈ്വസര്‍ മാത്യു അബ്രഹാം, അസി.എജുക്കേഷനല്‍ അഡൈ്വസര്‍ അലക്സ് സി. ജോസഫ്, സ്കൂള്‍ സ്ഥാപക പ്രസിഡന്‍റ് ജമാല്‍ എടക്കുന്നം, മുന്‍ എസ്.എം.സി പ്രസിഡന്‍റ് ഡോ. കാസി അര്‍ഷദ് ജാഫര്‍, ഡോ.എം. മധുസൂദനന്‍, എം.ടി. മുസ്തഫ, എസ്.എം.സി കണ്‍വീനര്‍ ഫെലിക്സ് വിന്‍സന്‍റ് ഗബ്രിയേല്‍, ട്രഷറര്‍ മാര്‍ഗരറ്റ് റോഡ്രിക്, സുന്ദരംമില്ലര്‍, അംഗുര്‍ഗോയല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.ഷെരീഫ്, വൈസ് പ്രിന്‍സിപ്പല്‍ എസ്.സുരേഷ്, ശ്രീമതി. ഡോ. ലേഖ ഒ.സി എന്നിവര്‍ സംബന്ധിച്ചു. മുന്‍ എസ്.എം.സി അംഗങ്ങളെയും അധ്യാപകരെയും വിവിധ തലങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.