ന്യൂഡൽഹിയിലെ ഒമാൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി
മസ്കത്ത്:നിക്ഷേപാവസരങ്ങൾ ലക്ഷ്യമിട്ട് ന്യൂഡൽഹിയിലുള്ള ഒമാൻ എംബസി സംവേദനാത്മക വട്ടമേശ യോഗങ്ങൾ സംഘടിപ്പിച്ചു.ഭക്ഷണം, ഔഷധങ്ങൾ, മെഡിക്കൽ ഉൽപന്നങ്ങൾ,കൃഷി, വിവരസാങ്കേതികവിദ്യ, പെട്രോകെമിക്കൽസ്, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തിക, നിക്ഷേപ സഹകരണം വർധിപ്പിക്കുക എന്നതാണ് യോഗങ്ങളുടെ ലക്ഷ്യം.
നിരവധി ഉദ്യോഗസ്ഥർ, ബിസിനസുകാർ, സാമ്പത്തിക വിദഗ്ധർ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.സുൽത്താനേറ്റിലെ ബിസിനസ് അന്തരീക്ഷത്തെയും ഒമാനിലെ പ്രത്യേക സാമ്പത്തിക മേഖലകൾ,സ്വതന്ത്ര മേഖലകൾ,വ്യവസായിക നഗരങ്ങൾ എന്നിവയിൽ വിദേശ നിക്ഷേപകർക്ക് നൽകുന്ന പ്രധാന പ്രോത്സാഹനങ്ങളെയും യോഗങ്ങൾ എടുത്തുകാണിച്ചു.ഇരുരാജ്യങ്ങളും തമ്മിൽ ഭാവലുണ്ടാകേണ്ട സാമ്പത്തിക ബന്ധങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.